എം.സുരേഷ്ബാബു തിരുവനന്തപുരം: സ്വകാര്യ ചാനൽ ലേഖികയുടെ പരാതിയിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പോലീസ് ഇന്ന് കേസെടുക്കും. മുൻ മന്ത്രി തന്നോട് അശ്ലീലം സംസാരിക്കുകയും അശ്ലീലം കാട്ടുകയും ചെയ്തെന്ന് കാട്ടി മാധ്യമപ്രവർത്തക ഡിജിപിക്കും തിരുവനന്തപുരം സിജെഎം കോടതിക്കും പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് മുൻമന്ത്രിക്കെതിരേ കേസെടുക്കുന്നതിന് പോലീസ് നടപടികൾ സ്വീകരിക്കുന്നത്. ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് മാധ്യമപ്രവർത്തക കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ വച്ച് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മന്ത്രിയുടെ ഒൗദ്യോഗിക വസതി സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷൻ മ്യൂസിയം പോലീസ് സ്റ്റേഷനാണ്. അതി നാൽ മ്യൂസിയം പോലീസ് സ്റ്റേഷനിലായിരിക്കും എ.കെ.ശശീന്ദ്രനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്യുക. മാധ്യമപ്രവർത്തകയോട് മൊഴി നൽകാൻ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി പോലീസിലോ…
Read MoreTag: SASEENDRAN
പെൺകെണി: യുവതിയെ ചോദ്യം ചെയ്യും ഒത്തുകളിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ; യുവതി ഒരുദിവസം 30ലേറെ തവണ വിളിച്ചു
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ പെൺകെണിയിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയയായ യുവതിയെ പോലീസ് ചോദ്യം ചെയ്യും. ആരോപണ വിധേയയായ സ്ത്രീ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാർഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടേതടക്കം നാലു പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ടെലിഫോൺ വിവാദത്തിനു പിന്നിൽ പെൺകെണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാൻ സംസ്ഥാന പോലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ആദ്യം മുതലേ ഉയർന്നെങ്കിലും സംഭവം ലഘൂകരിച്ച് പോലീസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് പിന്നിൽ ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് അന്വേഷണം പ്രഖ്യാപിക്കാമെന്ന…
Read More