തിരുവനന്തപുരം: ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്ന് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം താനുദ്ദേശിച്ച അര്‍ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ഥത്തിലാണ് താന്‍ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മണ്ഡലത്തിലെ തരൂരിന്റെ സാന്നിധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ബിജെപി ഇത്തവണ തിരുവനന്തപുരത്ത് വിജയിക്കും എന്നതാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയപരവുമായ നിലപാടെന്നും രാജഗോപാല്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന് ഫൗണ്ടേഷന് അവാര്‍ഡ്ദാന ചടങ്ങിനിടയിലായിരുന്നു തരൂരിനെ വാനോളം പുകഴ്ത്തിയുള്ള രാജഗോപാലിന്റെ പ്രസംഗം. തരൂരിനെ തിരുവനന്തപുരത്ത് പരാജയപ്പെടുത്താൻ ആർക്കും…
Read MoreTag: sashi tharoor
പ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT എന്നാക്കാം ! അതോടെ ബിജെപി ഈ കളി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്സിബിള് അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍…
Read Moreഎൻഎസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിൽ ശശി തരൂർ -സുകുമാരൻനായർ കൂടിക്കാഴ്ച; അരമണിക്കൂർ കൂടിക്കാഴ്ചയിൽ കോഴിക്കോട് എംപി എം.കെ. രാഘവനും
കോട്ടയം: മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെത്തിയ ശശിതരൂർ എംപി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂർ കൂടിക്കാഴ്ച നീണ്ടു നിന്നു. ആനുകാലിക രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളും സംവരണ വിഷയവും ചർച്ച ചെയ്തതായാണ് സൂചന. അടുത്ത നാളിൽ കോട്ടയം ജില്ലയിൽ ഉൾപ്പെടെ ശശി തരൂർ നടത്തി സന്ദർശനങ്ങളും വിവിധ സമ്മേളനങ്ങളും കോണ്‍ഗ്രസിലും യുഡിഎഫിലും ഉൾപ്പെടെ വിവാദമായിരുന്നു. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ -സുകുമാരൻ നായർ കൂടിക്കാഴ്ച ശ്രദ്ധേയമായി. കൂടിക്കാഴ്ചയിൽ കോഴിക്കോട് എംപി എം.കെ. രാഘവനും പങ്കെടുത്തു. ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ നിരവധി നേതാക്കൾ എത്തിയിട്ടുണ്ട്.
Read Moreആർക്കും വിലക്കില്ല; പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ടെന്ന് ഓർമിപ്പിച്ച് നാട്ടകം സുരേഷ്
കോട്ടയം: ശശി തരൂരിന്റെ സമ്മേളനങ്ങളിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ് ട്രദീപികയോടു പറഞ്ഞു. സംഘടനാപരമായ രീതയിലല്ല സമ്മേളനം സംഘടിപ്പിച്ചത്. ഡിസിസി നേതൃത്വവുമായി സമ്മേളനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. അതിനാൽ താൻ പങ്കെടുക്കുന്നില്ല. തന്നെ ക്ഷണിച്ചിട്ടുമില്ല. എന്നാൽ ആരു പങ്കെടുക്കുന്നതിലും വിരോധമില്ല. ശശി തരൂർ കോണ്‍ഗ്രസിന്റെ നേതാവാണ്. അദ്ദേഹം ജില്ലയിൽ എത്തുന്നതിൽ സന്തോഷമേയുളളു. എന്നാൽ പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ട്. ഇതു പാലിക്കാതെയാണ് സമ്മേളനം. അതിനാലാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അച്ചടക്കസമിതിക്ക് പരാതി നൽകികോട്ടയം: ശശി തരൂരിനെതിരേ പാർട്ടി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എഐസിസിസിക്കും പരാതി നൽകും. തരൂർ അച്ചടക്ക ലംഘനം നടത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല പരിപാടികൾ. ജില്ലാ കോണ്‍ഗ്രസ്…
Read Moreആ വിഡ്ഢിയ്ക്ക് രാഷ്ട്രീയം അറിയില്ല രാജ്യത്തെ നയിക്കേണ്ടയാള്‍ ഞാനാണ് ! സുനന്ദ പുഷ്കര്‍ ആഗ്രഹിച്ചിരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍; സുനന്ദയുടെ ജീവിതം തുറന്നു പറയുന്ന പുസ്തകം ചര്‍ച്ചയാവുന്നു…
എഴുത്തുകാരനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ പത്നി സുനന്ദ പുഷ്കറിന്റെ അകാല മരണം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. ഇപ്പോള്‍ സുനന്ദയുടെ ജീവിതത്തെ വെളിപ്പെടുത്തുന്ന’ ദി എക്സ്ട്രാ ഓര്‍ഡിനറി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്കര്‍’ എന്ന പുസ്തകം ചര്‍ച്ചയാവുകയാണ്. സുനന്ദയുടെ പഴയ ക്ലാസ്മേറ്റായ സുനന്ദ മേത്തയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ”തന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തന്നാല്‍ താന്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കുമെന്നും സുനന്ദ വെളിപ്പെടുത്തിയിരുന്നു. തരൂര്‍ എന്ന ആ വിഡ്ഢിക്ക് രാഷ്ട്രീയം അറിയില്ലെന്നും താന്‍ ഞാന്‍ ണ് രാജ്യത്തെ നയിക്കേണ്ടയാള്‍ എന്ന് ഒരിക്കല്‍ പുഷ്കര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കാശ്മീരില്‍ നിന്നും താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് കാണിക്കാമെന്ന ആത്മവിശ്വാസം നിറഞ്ഞ വെല്ലുവിളിയും പുഷ്കര്‍ പുറപ്പെടുവിച്ചിരുന്നു. ചുരുക്കത്തില്‍ സുനന്ദ പുഷ്കറുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്ന് പറയുന്ന പുസ്തകമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി…
Read Moreസുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതു തന്നെയോ ? സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളുടെ കാലപ്പഴക്കം വിരല്‍ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്; പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതാണെന്ന സംശയം മുറുകുന്നു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സംഭവം നടന്ന സമയത്ത് ഡല്‍ഹിയില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആയിരുന്ന ബിഎസ് ജയ്സ്വാള്‍ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സുനന്ദയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ സ്ഥലം സന്ദര്‍ശിച്ച വസന്ത് വിഹാര്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മ്മയും സുനന്ദയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും ഇത് ആത്മഹത്യയല്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ശരിയായ രീതിയിലല്ല പുരോഗമിക്കുന്നത് എന്ന് കണ്ടതോടെ ഇത് ഒരു കൊലപാതകം എന്ന നിലയില്‍ അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സരോജിനി നഗര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. സാഹചര്യ…
Read Moreസുനന്ദ പുഷ്കറിന്റേത് ആസൂത്രിത കൊലപാതകം; മരണം സംഭവിച്ച മുറിയില്‍ നിന്ന് മൃതദേഹം മാറ്റി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അര്‍ണാബിന്റെ റിപബ്ലിക് ടിവി;സംഭാഷണങ്ങള്‍ ഉടന്‍ പുറത്തുവിടും
ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി. ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്സ്ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു. മരണദിവസത്തെയും തലേ ദിവസങ്ങളിലെയും ഓഡിയോ ടേപ്പുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. സുനന്ദ പുഷ്കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. റിക്കാര്‍ഡ് ചെയ്യപ്പെട്ട 19 ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവിടുമെന്ന് റിപബ്ലിക് ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍…
Read More