അമ്പടാ കേമാ… മാധുരി ദീക്ഷിതിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് ശശി തരൂര്‍; കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നുകില്ലെന്നു പറഞ്ഞ തരൂര്‍ജി മാധുരിയുടെ സൗന്ദര്യത്തെ വാഴ്ത്തുന്നതിങ്ങനെ…

പ്രായത്തിനു കീഴടക്കാനാവാത്ത സൗന്ദര്യവുമായി ബോളിവുഡില്‍ തിളങ്ങുന്ന മാധുരി ദീ്ക്ഷിതിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് ശശി തരൂര്‍ എംപി. മാധുരിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് തരൂര്‍ജിയുടെ  കമന്റ്. ഫിലിം ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് മാധുരിയോടുള്ള ഇഷ്ടം തരൂര്‍ തുറന്ന് പറഞ്ഞത്. മാധുരിയുടേത് അഭൗമികമായ സൗന്ദര്യമാണെന്നാണ് തരൂര്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നേ ബോളിവുഡ് താരങ്ങള്‍ തന്റെ മനസു കീഴടക്കിയിരുന്നെന്ന് തരൂര്‍ പറയുന്നു. ബാല്യത്തില്‍ മുംതാസ്, സൈറാ ബാനു എന്നിവരോടായിരുന്നു പ്രിയമെങ്കില്‍ കൗമാരമായപ്പോള്‍ സീനത്ത് അമനിലേക്കും പര്‍വീണ്‍ ബാബയിലേക്കും ആ ഇഷ്ടം മാറി. കൗമാരകാലത്ത് തന്നെ ആകര്‍ഷിച്ച രണ്ടു സീനുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതായി തരൂര്‍ പറഞ്ഞു.പുരുഷതാരങ്ങളില്‍ പ്രിയം ശശി കപൂറിനെയും സഞ്ജയ് ഖാനയെയുമാണെങ്കിലും തന്നെ ഏറ്റവും അധികം സ്വാധീനിച്ചത് രാജേഷ് ഖന്നയാണെന്നും തരൂര്‍ പറയുന്നു.

Read More