ഗാന്ധിനഗർ: കേസുകളെല്ലാം തനിക്കെതിരായപ്പോൾ ശല്യം ഒഴിവാക്കാനാണ് റിട്ട. എസ്ഐ ശശിധരനെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ കുറ്റസമ്മതം. ശശിധരനും അയൽവാസികൾക്കുമെതിരേ പ്രതി സിജു നിരവധി കേസുകൾ കോടതിയിൽ നൽകി. ഇതെല്ലാം കള്ളക്കേസുകളാണെന്ന് കണ്ടെത്തി സിജുവിനെതിരേ കേസെടുക്കാൻ കോടതി നിർദേശം നല്കിയിരുന്നു. ഇതിനെതിരേ വീണ്ടും കോടതിയെ സമീപിക്കാൻ ശനിയാഴ്ച അഭിഭാഷകനെ കണ്ടു. കേസ് നടത്തിപ്പിന് 20,000 രൂപയാകുമെന്ന് അഭിഭാഷകൻ പറഞ്ഞു. പണം ഇല്ലാത്തതിനാൽ എല്ലാത്തിനും മുന്നിൽ നിൽക്കുന്ന റിട്ട. എസ് ഐയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.പ്രതി സിജു നല്കിയ കേസുകളിൽ നാട്ടുകാർക്ക് സഹായിയായി പ്രവർത്തിച്ചത് റിട്ട. എസ്ഐ ആയിരുന്നു. അതിനാൽ എസ് ഐ ശശിധരനോട് സിജുവിന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച ശശിധരൻ വിദേശത്തേക്ക് പോകുന്ന കാര്യമൊന്നും പ്രതിക്കറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച അഭിഭാഷകന്റെ വീട്ടിൽ നിന്ന് വന്നയുടൻ ശശിധരനെ കൊലപ്പെടുത്താനുള്ള ആലോചനയിലായിരുന്നു. പിറ്റേന്ന് രാവിലെ…
Read MoreTag: sasidharan crime adichira
റിട്ടയേർഡ് എസ്ഐയുടെ മരണം കെലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയുടെ സൂചനപോലും ലഭിക്കാതെ പോലീസ്
ഗാന്ധിനഗർ: റിട്ട. എസ്ഐ മരണപ്പെട്ടത് തലയ്ക്കു പിന്നിലേറ്റ മാരകമായ മുറിവു മൂലമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലയാളിയെക്കുറിച്ച് ഒരു സൂചന പോലും ലഭിക്കാതെ പോലീസ്. മരണപ്പെട്ടയാളുടെ അയൽവാസിയും വർഷങ്ങളായി അതിര് തർക്കത്തിന്റെ പേരിൽ ശത്രുക്കളായി കഴിയുകയും ചെയ്തുവന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ഇയാളെ ഇന്നലെവിട്ടയച്ചു. എങ്കിലും പ്രതി ആരെന്ന സൂചന പോലും ലഭിക്കാത്തതിനാൽ സമീപത്തുള്ള ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാൻ തയാറാകുകയാണു പോലീസ്. ഞായറാഴ്ച രാവിലെ ആറിനാണ് ഗാന്ധിനഗർ എസ്എൻഡിപി റോഡിൽ മുടിയൂർക്കര പറയകാവിൽ ശശിധരൻ (62) റോഡിൽമരിച്ച നിലയിൽ കാണപ്പെട്ടത്. വിവരം അറിഞ്ഞ ബന്ധുക്കളും പോലീസും ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിന്നിലൂടെ രക്തം വാർന്നാണു മരണം സംഭവിച്ചതെന്നും തലയുടെ പിന്നിലേറ്റ മാരകമായ മുറിവാണു മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടത്തിയയാളെന്ന രീതിയിൽ ശശിധരനുമായി…
Read Moreവിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോകാൻ യാത്രപറഞ്ഞ ശശിധരൻ പോയത് മറ്റൊരു ലോകത്തേക്ക്; റിട്ടയേർഡ് എസ്ഐയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്ന്? ശശിധരന് അടിയേറ്റ സ്ഥലത്തുവച്ച് മുൻപ് രണ്ടുപേർക്ക് അടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ
കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ റിട്ടയേർഡ് എസ്ഐ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കും. അടിച്ചിറ മുടിയൂർക്കര പറയകാവിൽ ശശിധരനാ(62)ണു കൊല്ലപ്പെട്ടത്. സംഭത്തിൽ അയൽവാസി കണ്ണാന്പടം ജോസഫ് കുര്യനെ (സിജു-45) ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജുവിന്റെ ഭാര്യയെ ഇന്നലെ രാത്രി വൈകി സ്റ്റേഷനിലേക്കു പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇന്നലെ സിജുവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത പോലീസ് സിജുവിന്റെ വീട്ടിൽ രാത്രി പരിശോധന നടത്തി. സിജുവിന്റെ പുരയിടത്തിൽനിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം.അയൽവാസികൾക്കെതിരെ സിജു കേസ് നൽകിയിട്ടുണ്ട്. ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേർക്കും തലയ്ക്കടിയേറ്റിരുന്നു. നേരത്തെ തലയ്ക്ക് അടി ലഭിച്ച രണ്ടു പേരുടെ മൊഴി എടുത്തു. വഴിവെട്ടു സംബന്ധിച്ച തർക്കമെന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാവിലെ 5.20നാണ് അടിച്ചിറഗേറ്റ് മുടിയൂർക്കര റോഡിൽ കണ്ണാന്പടം ഭാഗത്തു ശശിധരനെ റോഡിൽ മരിച്ച…
Read More