തിരുവനന്തപുരം: നാടിനെ നടുക്കിയ നന്ദന്‍കോട് കൂട്ടക്കൊലയ്ക്കു കാരണമായി ഭവിച്ച കാര്യങ്ങളിലുള്ള സമാനതയാണ് ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേര് തൂങ്ങി മരിച്ച സംഭവത്തെയും ദുരൂഹമാക്കുന്നത്. ആറുമാസം പിന്നിട്ടിട്ടും സംഭവത്തില്‍ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. 2018 ഫെബ്രുവരി ഒന്ന്. തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒരു കത്ത് കിട്ടി. രാത്രി ഏഴു മണിയോടെ സി.ഐ കത്ത് തുറന്നു നോക്കി. ”ഞങ്ങള്‍ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണ്. ഞങ്ങളുടെ മൃതദേഹങ്ങള്‍ ചീഞ്ഞുപോകുന്നതിന് മുമ്പ് സംസ്കരിക്കണം” ഇതായിരുന്നു കത്തിലെ വാചകങ്ങള്‍. കത്തിലെ വിലാസമായ ശാസ്തമംഗലം പണിക്കേഴ്സ് നഗര്‍ റസിഡന്റ്സ് അസോസിയേഷനിലെ വനമാലി എന്ന 43ാം നമ്പര്‍ വീട് തേടി പൊലീസ് പുറപ്പെട്ടു. ഒരു പ്രേതഭവനത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു പുരാതന ഗൃഹമായിരുന്നു പോലീസ് അവിടെ കണ്ടത്. പണ്ടെങ്ങോ വാഹനം ഇടിച്ച് പൊളിഞ്ഞ്, മുറ്റത്തെ തെങ്ങില്‍ നിന്നു വീണ തേങ്ങകള്‍, മുട്ടറ്റം വളര്‍ന്നു നില്ക്കുന്ന…
Read More