കുപ്രസിദ്ധമായ നന്ദന്‍കോട് കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു. ക്ലിഫ് ഹൗസിനു സമീപമുണ്ടായ ബെയിന്‍സ് കോമ്പൗണ്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ കൊന്നു തള്ളിയ മകന് കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പ്രതിയെ ജനുവരി 20 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ഇ.എം. സാലിഹ് ഉത്തരവിട്ടത്. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്. വിചാരണ നേരിടാനുള്ള മാനസികാവസ്ഥയിലല്ല ഇയാളെന്ന് നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ…
Read MoreTag: satan worship
ഇനി സംവിധാനമെന്നു പറഞ്ഞ് പറഞ്ഞിറങ്ങിയാല്‍ താന്‍ കുഞ്ഞുമായി മുംബൈയിലേക്ക് പോകുമെന്ന് സുപ്രിയ; പൃഥിരാജ് ഒരു സാത്താന് ആരാധകനാണോ എന്ന ചോദ്യവുമായി ആളുകളും; തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പൃഥി പറയുന്നതിങ്ങനെ…
തിരക്കു പിടിച്ച സിനിമ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥിരാജും ഭാര്യ സുപ്രിയയും. മാത്രമല്ല ഇരുവരും പരസ്പരം ട്രോളുകയും ആരാധകരുടെ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യാറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത പൃഥ്വി ഇപ്പോള്‍ സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇനി സംവിധാനവുമായി പോയാല്‍ താന്‍ മുംബൈയിലേക്ക് കുഞ്ഞുമായി പോകുമെന്ന് ഭീഷണി മുഴുക്കുകയാണ് സുപ്രിയ. എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം’. ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബയിലേക്ക് തിരിച്ചു പോകും. എന്നാണ് ഒരഭിമുഖത്തിനിടെ സുപ്രിയ പറഞ്ഞത്. പൃഥിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് സുപ്രിയ. ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച്…
Read Moreഎരിതീയില്‍ നിന്നു വറചട്ടിയിലേക്ക്; സര്‍ക്കസില്‍ നിന്നു രക്ഷിച്ച സിംഹങ്ങള്‍ക്ക് ദാരുണാന്ത്യം; രണ്ടു സിംഹങ്ങളെയും സാത്താന് സേവയ്ക്കായി ബലിനല്‍കി
എരിതീയില്‍ നിന്നു വറചട്ടിയിലേക്കെന്നു കേട്ടിട്ടില്ല. ഏതാണ്ട് ആ ഒരവസ്ഥയായിരുന്നു ഈ രണ്ട് സിംഹങ്ങളുടെ ജീവിതത്തിന്.സര്‍ക്കസ്സില്‍ നിന്നു രക്ഷിച്ച് ആഫ്രിക്കയിലെത്തിച്ച രണ്ട് ആണ് സിംഹങ്ങളെ ഒടുക്കം സാത്താന് സേവയ്ക്കായി ബലി നല്കുകയാണുണ്ടായത്. ദക്ഷിണാഫ്രിക്കയിലെ എമോയ വന്യജീവി പാര്‍ക്കിലെത്തിച്ച ജോസ്, ലിസോ എന്നീ സിംഹങ്ങള്‍ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തെക്കേ അമേരിക്കയില്‍ നിന്ന് സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിലേക്കെത്തിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി രക്ഷിച്ച മറ്റ് 31 സിംഹങ്ങള്‍ക്കൊപ്പമാണ് ഇവയും ദക്ഷിണാഫ്രിക്കയിലേക്കെത്തിയത്. ഇര തേടാനും മറ്റും പരിശീലിപ്പിച്ച ശേഷം ഏപ്രില്‍ മാസത്തിലാണ് ഇവയെ പാര്‍ക്കില്‍ സ്വതന്ത്രമായി വിട്ടത്. ഒപ്പം ഇവയുെട നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഇവയുടെ ശരീരത്തില്‍ ഘടിപ്പിച്ച ചിപ്പില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നത് നിന്നതോടെയാണ് അന്വേഷണമാരംഭിച്ചത്. തുടര്‍ന്ന് തലയും കാല്‍പ്പത്തികളും മുറിച്ചെടുത്ത നിലയില്‍ ഇവയുടെ ശരീരം കണ്ടെത്തുകയായിരുന്നു. ഇറച്ചിയില്‍ വിഷം കലര്‍ത്തി നല്‍കിയാണ്…
Read More