തിന്മയുടെ 666! സാത്താന്‍ സഭയുടെ അടയാളങ്ങളും വിനോദങ്ങളും

സാത്താനിക ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കാനും സൂചിപ്പിക്കാനുമായി നിരവധി പ്രതീകങ്ങളെ  ഉപയോഗിക്കുന്ന പതിവ് എക്കാലത്തും ഇത്തരക്കാരുടെ ഇടയിലുണ്ടായിരുന്നു. ആധുനിക കാലത്ത് ഇത്തരം പ്രവണതകള്‍ക്ക് ആക്കംകൂടിയിട്ടുണ്ട്. ചിഹ്നങ്ങളും ചിത്രങ്ങളും അക്കങ്ങളുമൊക്കെ ഇങ്ങനെ പ്രതീകവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രതീകങ്ങള്‍ (Symbols) തങ്ങളുടെ ആരാധനാവേദികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും വേഷങ്ങളിലുമൊക്കെ ഇവര്‍ പതിപ്പിക്കാറുണ്ട്. സ്വന്തം ശരീരത്തില്‍ ഇത്തരം പ്രതീകങ്ങള്‍ പച്ച കുത്തുന്നവരുമുണ്ട്. നിരുപദ്രവമെന്നു തോന്നാവുന്ന തരത്തില്‍ സമൂഹത്തില്‍ ഇവ പ്രചരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നു. ആഭരണങ്ങളായും സ്റ്റിക്കറുകളായും റ്റാറ്റൂകളായുമൊക്കെ ഇത്തരം പ്രതീകങ്ങള്‍ ദൈവവിശ്വാസികള്‍ക്കിടയില്‍ പോലും കടന്നുകയറുന്നു. താരതമ്യേന നിര്‍ദോഷമെന്നു സമൂഹം വിലയിരുത്തുന്ന കളിപ്പാട്ടങ്ങള്‍, കാര്‍ട്ടൂണുകള്‍, ചിത്രകഥകള്‍, വീഡിയോ ഗെയിമുകള്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍ തുടങ്ങിയവയില്‍ പോലും ഇത്തരം പ്രതീകങ്ങള്‍ ഒളിച്ചിരിക്കുന്നുവെന്നതു നാം തിരിച്ചറിയേണ്ട യാഥാര്‍ഥ്യം. ഇത്തരം പ്രതീകങ്ങളെ അറിഞ്ഞോ അറിയാതെയോ സിനിമാറ്റിക് ഡാന്‍സ് പോലെയുള്ളവയില്‍ ദൃശ്യവത്കരിക്കുന്നവരുടെ എണ്ണവും പെരുകിയിരിക്കുകയാണ്. ദേവാലയങ്ങള്‍ പോലും ഇത്തരം പരിപാടികള്‍ക്കു വേദിയാകുന്നുണ്ടെന്നതും കരുതലോടെ കാണേണ്ടതാണ്.…

Read More

തിന്മയുടെ 666! കെണികളൊരുക്കി വിഷച്ചിലന്തികള്‍ കാത്തിരിക്കുന്നു, പുതിയ ഇരകള്‍ക്കായി

ഇയാള്‍ക്കു മുമ്പ് നൈറ്റ് ടെംബ്ലര്‍, ദി ഹെല്‍ഫയര്‍ ക്ലബ്, ദി ഹെര്‍മെറ്റിക് ഓര്‍ഡര്‍ ദി ഗോള്‍ഡന്‍ ഡോണ്‍ ആന്‍ഡ് അലിസ്റ്റര്‍ ക്രോലീ തുടങ്ങിയവര്‍ ഇത്തരം ആശയങ്ങളുടെ പ്രചാരകരായി രംഗത്തുവന്നിരുന്നു. ഈ സംഘങ്ങളുടെ ചരിത്രം ആന്റണ്‍ ചികഞ്ഞെടുത്താണു തിന്മയുടെ ശക്തികളെ പ്രീതിപ്പെടുത്താനുള്ള അനുഷ്ഠാനങ്ങള്‍ ഇയാള്‍ രൂപപ്പെടുത്തിയത്. മന്ത്രവാദിയെപ്പോലെ നീളന്‍കുപ്പായങ്ങള്‍ ധരിച്ചു. തലയോട്ടിയും മറ്റും ഒപ്പംകൊണ്ടു നടന്നു. ഭൂമിയിലെ കാര്യങ്ങളെ ഭരിക്കുന്ന, പ്രകൃതിയില്‍ ഒളിച്ചിരിക്കുന്ന കറുത്ത ശക്തിയാണു സാത്താനെന്ന് ഇയാള്‍ നിരൂപിച്ചു. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകെത്തുകയായ പ്രകൃതിജീവിയാണു മനുഷ്യന്‍, ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്, സുഖഭോഗങ്ങള്‍ക്കുള്ള വഴിയില്‍ തടസമായി വരുന്നവര്‍ ശപിക്കപ്പെട്ടവരാണ്.. എന്നിങ്ങനെ നീണ്ടു ഇയാളുടെ കണ്ടെത്തലുകളും പഠനങ്ങളും. മാധ്യമശ്രദ്ധ നേടിയതോടെ അപകടമറിയാതെ യുവതലമുറ വന്‍ തോതില്‍ ഇത്തരം നിഗൂഢപ്രവര്‍ത്തനങ്ങളിലേക്കു വഴുതിവീണു. ആധുനിക സാത്താന്‍ സഭയ്ക്കും പ്രചാരണതന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതു ആന്റണ്‍ എസ്. ലാവേ ആണെങ്കിലും സാത്താന്‍ ആരാധനയുടെ തുടക്കം ഇയാളില്‍…

Read More

തിന്മയുടെ 666! സാത്താന്‍ പ്രേമികളുടെ സംഘടിതമായ പ്രവര്‍ത്തനത്തിന്റെ ചരിത്രം

സാത്താന്‍ പ്രേമികളുടെ സംഘടിതമായ പ്രവര്‍ത്തനം ചരിത്രത്തില്‍ ദൃശ്യമാകുന്നത് 1960കളിലാണ്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആന്റണ്‍ എസ്. ലാവേ എന്നയാളാണു ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന സംഘടിത സംവിധാനത്തിന്റെ സ്ഥാപകന്‍. 1966 ഏപ്രില്‍ 30ന് ലാവേ തന്റെ തല മുണ്ഡനം ചെയ്തു. തുടര്‍ന്നു സാത്താന്‍ സഭ സ്ഥാപിക്കുകയാണെന്നു പ്രഖ്യാപിച്ചു. (1966 ജൂണ്‍ ആറിനാണ് ഇയാള്‍ സഭ പ്രഖ്യാപിച്ചതെന്നു വാദിക്കുന്നവരുമുണ്ട്). ക്രൈസ്തവ സഭയുടെ ചിട്ടവട്ടങ്ങളെയും അനുഷ്ഠാനങ്ങളെയും വികലമായ രീതിയില്‍ അനുകരിച്ചു സാത്താനിക അനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. അതിനായി സാത്താനിക ബൈബിള്‍, സാത്താനിക അനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചു. ഇന്നു സാത്താന്‍ പ്രേമികളുടെ ആശയങ്ങളുടെ അടിസ്ഥാനം ഈ ഗ്രന്ഥങ്ങളാണ്. സാത്താനിക മാമ്മോദീസ, വിവാഹം, ശവസംസ്കാരം ഇതൊക്കെ അനുയായികള്‍ക്കായി നടപ്പാക്കി. പുലിത്തോല്‍ ധരിച്ച അര്‍ധനഗ്നയായ സ്ത്രീകളെ അനുഷ്ഠാനങ്ങളുടെ പീഠമായും ഉപയോഗിച്ചു. ലാവേയുടെ രണ്ടാം ഭാര്യ ഡയാന സാത്താന്‍ സഭയുടെ…

Read More

എന്താണ് സാത്താന്‍ സഭ? ആരാണ് ഇവരുടെ ഇരകള്‍, വിഷച്ചിലന്തികളെ സൂക്ഷിക്കുക, പരമ്പര ആരംഭിക്കുന്നു

ആരാണ് സാത്താന്‍? അവന്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്? അവന്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? ഒരു സാധാരണ വ്യക്തിയെ പലവട്ടം ചിന്താകുലനാക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളില്‍ ചിലതാകും ഇവ. ഇരുട്ടിലെവിടെയോ മറഞ്ഞുനില്‍ക്കുന്ന ഒരു ഭീകരരൂപിയാണു സാത്താനെന്നു ധരിച്ചിരുന്ന കുട്ടിക്കാലമാണു പലര്‍ക്കുമുള്ളത്. കേട്ടറിഞ്ഞതും വായിച്ചു കേട്ടതുമായ കഥകളൊക്കെയാണ് ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മനസില്‍ കോറിയിട്ടത്. എന്നാല്‍, സാത്താന്‍ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. രാത്രികളില്‍ പതുങ്ങിയെത്തുന്ന ഭീകരരൂപിയോ ഏകാന്തതയില്‍ തേടിയെത്തുന്ന അമാനുഷികനോ കായികമായി മനുഷ്യനെ നേരിടുന്ന പ്രതിയോഗിയോ ഒന്നുമല്ല സാത്താന്‍. ലോകത്തില്‍ നന്മയും തിന്മയുമുണ്ട്, നന്മ ദൈവത്തില്‍നിന്നു വരുന്നു, തിന്മ സാത്താനില്‍നിന്നും. വളരെ ലളിതമായി വിശദീകരിച്ചാല്‍ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരകശക്തിയാണു സാത്താന്‍ എന്നു പറയാം. മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും പൂര്‍ണമായും ദൈവത്തിന് എതിരാക്കി മാറ്റുകയെന്നതാണ് ഈ പ്രേരകശക്തിയുടെ ലക്ഷ്യം. ദൈവത്തിന് എതിരാകുന്നവന്‍ സ്വാഭാവികമായും സ്വന്തം സഹോദരനും സമൂഹത്തിനും തനിക്കു തന്നെയും…

Read More