ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് മരിച്ചു കഴിഞ്ഞപ്പോള്‍ അനുശോചനവുമായി വരുന്നത് ! താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ആദിത്യന്‍ ജയന്‍…

ജീവിച്ചിരുന്നപ്പോള്‍ നടന്‍ സത്താറിനെ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോള്‍ അദ്ദേഹം മരിച്ചപ്പോള്‍ ഫേസ്ബുക്കില്‍ തുരുതുരാ അനുശോചന പോസ്റ്റിടുന്നതെന്ന് നടന്‍ ആദിത്യന്‍ ജയന്‍. മരിച്ചു പോയ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണ് ഇതെന്ന് ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്തു സംഭവിച്ചാലും അവിടെ എത്തുന്ന ഒരാള്‍ മമ്മൂട്ടി മാത്രമാണെന്നും ആദിത്യന്റെ പോസ്റ്റിലുണ്ട്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണും. എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ, സഹായിക്കൂ എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മനുഷ്യനുള്ള ചെകിടത്തടിയാണ്. ചിലര്‍ക്ക് സാധിക്കും ചില സഹായം. ആദ്യം അതു ചെയ്യ്.…

Read More

നടന്‍ സത്താറിനെ അവസാന നാളുകളില്‍ ശ്രുശ്രൂഷിച്ചത് രണ്ടാം ഭാര്യയെന്ന് സഹാദരന്‍ ! ഷമീര്‍ ഒറ്റത്തൈക്കല്‍ പറയുന്നതിങ്ങനെ…

അന്തരിച്ച നടന്‍ സത്താറിനെ അവസാന നാളുകളില്‍ ശുശ്രൂഷിച്ചത് രണ്ടാം ഭാര്യ നസിം ബീനയാണെന്ന് ഇവരുടെ സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു. 2011 സെപ്റ്റംബര്‍ എട്ടിനായിരുന്നു സത്താറും നസീം ബീനയുമായുള്ള വിവാഹം. വിധവയായിരുന്ന കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിനി നസീം ബീനയെ കയ്പമംഗലം കാക്കാതുരുത്തി ബദര്‍ പള്ളിയില്‍ നടന്ന മതപരമായ ചടങ്ങില്‍ സത്താര്‍ ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. തുടര്‍ന്ന് കുറേക്കാലം നസീം ബീനയുടെ വീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്. സത്താര്‍ രോഗിയായതു മുതല്‍ ചികിത്സയ്‌ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയിരുന്നത് നസീം ബീനയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. അടുത്തിടെ ആലുവയില്‍ ഫ്‌ളാറ്റും കാറും വാങ്ങിക്കാനും നസീം ബീനയാണ് സഹായിച്ചത്. കരള്‍ മാറ്റ…

Read More

രതി നിര്‍വേദത്തിനു ശേഷം ഹരിപോത്തനുമായി അകന്ന ജയഭാരതിയ്ക്ക് ജീവിതം കൊടുത്ത വില്ലന്‍ ! പല മേഖലകളില്‍ കൈവെച്ചെങ്കിലും പലതിലും പുലിവാലുപിടിച്ചു;അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ സത്താര്‍ വിടവാങ്ങുമ്പോള്‍

പ്രതിഭയുണ്ടായിട്ടും ഒന്നുമാകാതെ പോയവരില്‍ ഒന്നാമനാകും സത്താര്‍. ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തുമായെത്തിയ സത്താര്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയെങ്കിലും പ്രതിഭയ്ക്ക് അനുസരിച്ചുള്ള വേഷങ്ങള്‍ അദ്ദേഹത്തിന് കിട്ടിയില്ല. സിനിമയിലും ജീവിതത്തിലും വില്ലന്‍ പരിവേഷമാണ് സത്താറിന് മലയാളി നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു സത്താറിന്റെ അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജീവിതത്തിലെ താളമില്ലായ്മയാണ് സത്താറിനെ അകാലത്തില്‍ മരണമെടുക്കാനുള്ള കാരണമായി സിനിമാ പ്രവര്‍ത്തകരും കാണുന്നത്. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ…

Read More

റേഡിയോ ജോക്കിയുടെ മരണത്തില്‍ വീണ്ടും ട്വിസ്റ്റ് ! നൃത്താധ്യാപികയ്ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയം; രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയായത് നൃത്താധ്യാപികയെ അസ്വസ്ഥയാക്കിയിരുന്നതായും റിപ്പോര്‍ട്ട്

ദോഹ: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. കൊലപാതകത്തില്‍ നൃത്താധ്യാപികയ്ക്കും പങ്കുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ പോലീസ് എത്തിനില്‍ക്കുന്നത്. സാലിഹ് എന്ന അലിഭായി തന്നെയാണ് കൊല നടത്താന്‍ ഖത്തറില്‍ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചുണ്ട്. ഇതോടെ സാലിഹിന്റൈ മുതലാളിയും നൃത്താധ്യാപികയുടെ ഭര്‍ത്താവുമായ സത്താറും പ്രതിയാകുമെന്ന് ഉറപ്പായി. ഗൂഢാലോചനയിലാണ് സത്താറിന്റെ മുന്‍ ഭാര്യയും രാജേഷിന്റെ കാമുകിയുമായ നൃത്താധ്യാപികയുടെ പങ്കു സംശയിക്കുന്നത്. സാലിഹിനേയും സത്താറിനേയും രക്ഷിക്കാന്‍ നൃത്താധ്യാപിക ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി. അഹമ്മദ് കബീര്‍ എന്ന മറ്റൊരാളിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിച്ചു. ഇതിന് പിന്നില്‍ സാലിഹ് പിടിക്കപ്പെടാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് വിലയിരുത്തുന്നു.അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധമായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.…

Read More