ഒടുക്കത്തെ ബുദ്ധി തന്നെ പഹയാ അനക്ക് ! ലോക്ക് ഡൗണില്‍ വീട്ടിലെത്താന്‍ മരണമാസ് ഐഡിയ പ്രയോഗിച്ച് യുവാവ്; വാങ്ങിക്കൂട്ടിയത് 25,520 കിലോ സവാള…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യദേശത്തു നിന്നും വീട്ടിലെത്താന്‍ ആളുകള്‍ പല തന്ത്രങ്ങളാണ് പയറ്റുന്നത്. കാട്ടിലെ ഊടുവഴികളിലൂടെയും മറ്റും സ്വന്തം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ മുതല്‍ വലിയ നദികള്‍ നീന്തിക്കടക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ലോക്ക് ഡൗണിനെത്തുടര്‍ന്ന് വീട്ടിലെത്താന്‍ അലഹബാദ് സ്വദേശിയായ പ്രേം മൂര്‍ത്തി പാണ്ഡെ എന്ന യുവാവ് സ്വീകരിച്ച വഴി ഏവരെയും കടത്തിവെട്ടും. അന്ധേരി ഈസ്റ്റിലെ ആസാദ് നഗറില്‍ നിന്ന് വീട്ടിലെത്താന്‍ ഇയാള്‍ സ്വീകരിച്ച മാര്‍ഗം ഏവരുടെയും കണ്ണു തള്ളിച്ചിരിക്കുകയാണ്. സവാള വില്‍പ്പനക്കാരനായാണ് ഇയാള്‍ നാടുകടന്നത്. മുംബൈ വിമാനത്താവളത്തിലെ ജോലിക്കാരനാണ് ഇയാള്‍. മെയ് മൂന്നുവരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന ഭയത്തിലാണ് നാട്ടിലെത്താന്‍ ശ്രമം തുടങ്ങിയത്. ലോക്ക് ഡൗണ്‍ ആണെങ്കിലും പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ഇളവുകളുണ്ടെന്നറിഞ്ഞ ഇയാള്‍ ഏപ്രില്‍ 17ന് ഒരു മിനി ട്രക്ക് വാടകയ്ക്ക് വിളിച്ച് നാസിക്കില്‍ ചെന്ന് 10,000 രൂപയ്ക്ക് തണ്ണിമത്തന്‍ കയറ്റി…

Read More