മുംബൈ: കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം ഐശ്വര്യ എന്ന യുവതിയുടെ കുറിപ്പാണ്. മുംബൈയില്‍ എവിടെയോ ഇരിക്കുന്ന സുപ്രിയ എന്ന യുവതിയെ തേടിയുള്ള ഫേസ്ബുക്ക് പോസ്റ്റായിരുന്നു അത്.മുംബൈയില്‍ എവിടെയോ ഉള്ള സുപ്രിയയെ തന്റെ കാമുകന് വഞ്ചിച്ചു കൊണ്ടിരിക്കുന്ന സത്യം അറിയിക്കാനാണ് ഐശ്വര്യ സുപ്രിയയെ തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വാലന്റൈന്‍സ് ദിനത്തിന്റെ അടുത്തദിവസം അന്ധേരിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കവേ, രണ്ടു പുരുഷന്മാര് തമ്മിലുള്ള സംഭാഷണം ഐശ്വര്യ കേട്ടു. തന്റെ കാമുകിയായ സുപ്രിയയെ വഞ്ചിച്ചതും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും അമന് എന്ന യുവാവ്, സുഹൃത്തിനോടു പങ്കുവയ്ക്കുകയായിരുന്നു. എല്ലാം കേട്ട സുഹൃത്ത്, ‘സാരമില്ല, സുപ്രിയ ഇതു കണ്ടുപിടിക്കില്ല’ എന്നു പറഞ്ഞ് അമനെ ആശ്വസിപ്പിച്ചു. ഇതു കേട്ടതോടെ എല്ലാം സുപ്രിയയെ അറിയിക്കണമെന്ന് ഐശ്വര്യ ശര്‍മ തീരുമാനിച്ചു. തനിക്കറിയാത്ത ഏതോ ഒരു സുപ്രിയയ്ക്കുവേണ്ടി ഫേസ് ബുക്കില്‍ താനറിഞ്ഞ രഹസ്യം എഴുതുകയാണ് ഐശ്വര്യ…
Read More