ഈ അനിയത്തിക്കുട്ടിയുടെ ജനനം ചേട്ടന്റെ ജീവന്‍ രക്ഷിക്കാനായി ! രാജ്യത്തെ ആദ്യത്തെ ‘സേവ്യര്‍ സിബ്ലിംഗ്’ ആയ കാവ്യയുടെ ജനനത്തിന്റെ കഥ ഇങ്ങനെ…

‘സേവ്യര്‍ സിബ്ലിംഗ്’ എന്ന പ്രയോഗം പലരും കേള്‍ക്കുന്നത് തന്നെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ സേവ്യര്‍ സിബ്ലിംഗ് ആയിരിക്കുകയാണ് കാവ്യ എന്ന ഒരു വയസ്സുകാരി. അവളുടെ സഹോദരന് ബോണ്‍മാരോ നല്‍കികൊണ്ടാണ് കാവ്യ സേവ്യര്‍ സിബ്ലിംഗ് ആയത്. ഒരു വര്‍ഷത്തിനു മുന്‍പാണ് കാവ്യ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിക്കുന്നത്. അഭിജിത്ത് സോളങ്കി എന്ന സഹോദരനെ ആണ് ഈ അനിയത്തികുട്ടി ഇപ്പോള്‍ രക്ഷിച്ചിരിക്കുന്നത്. തലസ്സേമിയ എന്ന അസുഖം ബാധിച്ച കുട്ടി ആയിരുന്നു അഭിജിത്ത്. അതിനാല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വളരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് ഇടയ്ക്കിടെ രക്തം മാറ്റേണ്ട അവസ്ഥയും ഉണ്ടായിരുന്നു. 2013ല്‍ ജനിച്ച അഭിജിത്തിന് സാധാരണ കുട്ടികളുടെ വളര്‍ച്ച ഉണ്ടായിരുന്നില്ല. പിന്നീടാണ് തലസ്സേമിയ എന്ന അസുഖം ആണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്ന കാര്യം വീട്ടുകാര്‍ മനസ്സിലാക്കുന്നത്. ആദ്യം ഓരോ 25 ദിവസം കഴിയുമ്പോഴും രക്തം മാറ്റേണ്ട…

Read More