പത്മശ്രീ നേട്ടത്തിന്റെ സന്തോഷത്തില്‍ കുടുംബാംഗങ്ങള്‍ സമ്മാനമായി നല്‍കിയ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ ഇദ്ദേഹം തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കുകയായിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് സ്‌നേഹസമ്മാനമായി പുതിയ ഹെലിക്കോപ്റ്റര്‍ നല്‍കിയത്. സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അപ്പോഴാണ് കുടുംബാംഗങ്ങളുടെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കാന്‍ അദ്ദേഹം തീരുമാനക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമ്മാനിച്ച ഈ സ്‌നേഹം തന്റെ നാട്ടുകാര്‍ക്കായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദൊലാക്യ പറഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും. ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുമായി…
Read MoreTag: Savji Dholakia
മറ്റു മുതലാളിമാര്‍ കണ്ടു പഠിക്കട്ടെ ! ജീവനക്കാര്‍ക്ക് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കി സൂറത്തിലെ വജ്ര വ്യാപാരി; തൊഴിലാളികളെ ഞെട്ടിച്ചു കൊണ്ടുള്ള സമ്മാനം നല്‍കുന്നത് ധോലാക്കിയയുടെ സ്ഥിരംപരിപാടി
സൂറത്ത്: മുതലാളിയാണെങ്കില്‍ ഇങ്ങനെയാകണം എന്ന് ആളുകള്‍ പറയുന്നുവെങ്കില്‍ അത് സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരിയെക്കുറിച്ചായിരിക്കണം. ജീവനക്കാര്‍ക്ക് നല്‍കാറുള്ള കിടിലന്‍ സമ്മാനങ്ങളുടെ പേരിലാണ് ഇദ്ദേഹം പതിവായി വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്സണ്‍ റെഡിഗോ കാര്‍ നല്‍കിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കയാണ്. മെഴ്സിഡസ് ബെന്‍സിന്റെ കാറുകളാണ് ഇത്തവണ ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്കായി നല്‍കിയത്. കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കായി ധൊലാക്കിയ നല്‍കിയത്. സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്. ഈ മൂന്ന് ജീവനക്കാരും അവരുടെ കൗമാര പ്രായത്തിലാണ് തന്റെ കമ്പനിയില്‍ ചേര്‍ന്നതെന്നും ഇന്നവര്‍ തന്റെ കമ്പനിയിലെ ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നും ധൊലാക്കിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ…
Read More