തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരപുരുഷന് ആര്യ കുറേ നാളായി വിവാഹം കഴിക്കാനായി നടക്കുകയാണ്. വധുവിനെ കണ്ടെത്താനായി റിയാലിറ്റിഷോ വരെ നടത്തിയിട്ടിട്ടും ആര്യയുടെ മനസ്സിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍ ഉടന്‍തന്നെ താരം വിവാഹിതനാവുമെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവഅഭിനേത്രിയും ഗജനീകാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയുമായ സയേഷ സൈഗാളാണ് താരത്തിന്റെ മനസ്സു കീഴടക്കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമൊക്കെയാണ് കോളിവുഡിലെ റിപ്പോര്‍ട്ടുകള്‍. ഗജനീകാന്തിന്റെ ചിത്രീകരണത്തിനിടയില്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്കെത്തുന്നത്. കെവി ആനന്ദ്-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ്…
Read More