രാത്രി 11 മുതല്‍ രാവിലെ ആറു വരെയുള്ള എടിഎം സേവനങ്ങള്‍ എസ്ബിഐ അവസാനിപ്പിക്കുന്നു ! നടപടി തട്ടിപ്പ് വ്യാപകമായതിനെത്തുടര്‍ന്ന്…

എടിഎമ്മുകള്‍ക്ക് പുതിയ സമയക്രമവുമായി എസ്ബിഐ. രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെ ഇനി മുതല്‍ എസ്ബിഐയുടെ എടിഎം സേവനങ്ങള്‍ ലഭ്യമാവുകയില്ല. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനങ്ങളാണ് ഏഴു മണിക്കൂര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. നിലവില്‍ 40,000 രൂപവരെ എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാര്‍ഡിലേക്കോ കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതല്‍ രാവിലെ ആറുവരെ ഈ സൗകര്യം പൂര്‍ണമായി നിര്‍ത്തിയത്. രാത്രി 12ന് തൊട്ടുമുമ്പും 12 കഴിഞ്ഞും കാര്‍ഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസം പിന്‍വലിക്കാവുന്ന തുക പിന്‍വലിക്കുന്ന രീതി വ്യാപകമായതോടെയാണ് എസ്ബിഐയുടെ ഈ നീക്കം. ഇത്തരത്തില്‍ ഒന്നിച്ച് പണം പിന്‍വലിക്കുന്നത് ബാങ്കിന് അസൗകര്യമുണ്ടാക്കുന്നുവെന്നാണ്…

Read More