സംസ്ഥാന പോലീസിന്റെ ഡോഗ് സ്ക്വാഡിലേക്ക് നായയെ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പുകണ്ടെത്തിയതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍ എഎസ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. പട്ടിക്കുട്ടികളെ വാങ്ങിയത് വന്‍ തുകയ്ക്കാണെന്നും വിജിലന്‍സ് കണ്ടെത്തി. നായകള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തി. നായക്കുട്ടികളെ വാങ്ങിയതിലും പരിപാലിച്ചതിലും സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് തരത്തിലുള്ള തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഡോഗ് സ്ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ എഎസ് സുരേഷ് നായകള്‍ക്ക് വേണ്ട ഭക്ഷണം വാങ്ങുന്നതിനായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. അത് കമ്മീഷന് ലക്ഷ്യമിട്ടായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തി. പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമാണ് പട്ടിക്കുട്ടികളെ വാങ്ങിയത്. ഇത് സാധാരണയില്‍ കവിഞ്ഞ വിലയ്ക്കാണെന്നും കണ്ടെത്തി. കൂടാതെ…
Read MoreTag: scam
എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ് ടോപ് ! ആരും തട്ടിപ്പില്‍ വീഴരുതേയെന്ന് മന്ത്രി ശിവന്‍കുട്ടി…
എല്ലാവര്ക്കും സൗജന്യ ലാപ്ടോപ്പ് എന്ന പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പില്‍ ആരും വീഴരുതേയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം ലാപ്ടോപ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലാപ്ടോപ് ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ആണ് വാട്സ് ആപ്പില്‍ പ്രചരിക്കുന്നത്. ലിങ്കില്‍ വിദ്യാര്‍ത്ഥിയുടെ പേരും വയസ്സും ഫോണ്‍ നമ്പറും നല്കാന് നിര്‍ദേശമുണ്ട്. ഒടിപിയും ആവശ്യപ്പെടുന്നുണ്ട്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ മുദ്രയും ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്ക് വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ്…
Read Moreതീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! അധാര് പൂനെവാലയുടെ പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടി ! തട്ടിപ്പുകണ്ട് ഞെട്ടി പൂനെവാല…
പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ അധാര് പൂനെവാലെയുടെ പേരില്‍ കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം. പണം കൈമാറാന്‍ നിര്‍ദേശം നല്കി അധാര് പൂനവാലയുടേതെന്ന പേരില്‍ കമ്പനി ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു. പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ദേശ്പാണ്ഡെ ഫിനാന്‍സ് വിഭാഗത്തിന് സന്ദേശം ഫോര്‍വേഡ് ചെയ്തു. ഇതനുസരിച്ച് ഫിനാന്‍സ് വിഭാഗം പണം കൈമാറുകയും ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് തവണകളായി കൈമാറിയത്. എന്നാല്‍ പിന്നീടാണ് സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പൂന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൂന പോലീസ് ഉദ്യോഗസ്ഥര്‍…
Read More