നടന്‍ നാനിയ്‌ക്കെതിരേ ബോംബുമായി ശ്രീറെഡ്ഡി ! നടനൊപ്പമുള്ള നഗ്നചിത്രങ്ങളും വീഡിയോയും ഉടന്‍ പുറത്തു വിടും; ശ്രീ റെഡ്ഡിയുടെ പ്രസ്താവനയില്‍ ഞെട്ടിവിറച്ച് തെലുങ്ക് സിനിമ

നടന്‍ നാനിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നടി ശ്രീ റെഡ്ഡി. നാനി ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും എല്ലാം ഒരിക്കല്‍ പുറത്തു വരുമെന്ന് കുറച്ചു നാള്‍ മുമ്പ് ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തനിക്കൊപ്പമുള്ള നാനിയുടെ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്നാണ് താരത്തിന്റെ ഭീഷണി. ഒന്നുകില്‍ വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നാനി സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പ് നാനിയ്‌ക്കെതിരേ ശ്രീ റെഡ്ഡി ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെയായിരുന്നു…ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. സ്ക്രീനിലെ സ്വാഭാവിക നടന്‍. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് നിങ്ങളോട് സഹതാപമാണ്. നിങ്ങള്‍ക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ക്ക് അറിയില്ലല്ലോ. രാം ചരണ്‍, മഹേഷ് ബാബു. ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ അസൂയ ഇല്ലാത്ത താരങ്ങളെ…

Read More