കേരളത്തില്‍ ആളുകള്‍ ഇപ്പോള്‍ മഴയുടെ ദുരിതങ്ങളെ പഴിക്കുമ്പോള്‍ ദാഹജലമില്ലാതെ വലയുകയാണ് ചെന്നൈ നിവാസികള്‍. ഇവിടെ അവസാനമായി മഴ ലഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു.കൃത്യമായി പറഞ്ഞാല്‍ 193 ദിവസം. വീടുകളിലും ഓഫീസുകളിലും സ്കൂളുകളിലും എന്നുവേണ്ട എല്ലായിടത്തും വെള്ളമാണ് ചര്‍ച്ചാ വിഷയം. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാല്‍ സ്ഥിതി എവിടെയെത്തി നില്‍ക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ. ജലക്ഷാമത്തെത്തുടര്‍ന്ന് ചെറുകിട ഹോട്ടലുകളില്‍ പലതും പൂട്ടിക്കെട്ടി. ജലക്ഷാമം കഴിയുന്നത് വരെ തുറക്കില്ലെന്ന് പല ഹോട്ടലുകളുടെയും മുമ്പില്‍ ബോര്‍ഡും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ പതിനായിരത്തോളം ഇടത്തരം, ചെറുകിട ഹോട്ടലുകളുണ്ടെന്നാണു കണക്ക്. ജലക്ഷാമം രൂക്ഷമായതിനാല്‍ സ്വകാര്യ ടാങ്കറുകള്‍ വന്‍തോതില്‍ വില കൂട്ടിയതാണു ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ നല്‍കിയതിന്റെ അഞ്ചിരട്ടി വരെയാണ് ഇപ്പോള്‍ വെള്ളത്തിനായി നല്‍കേണ്ടിവരുന്നത്. ഇതു നഷ്ടത്തിനു കാരണമാകുന്നു.…
Read More