കാക്ക, എലി, പഴംതീനി വവ്വാല് തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി പണിപാളും. മേല്‍പ്പറഞ്ഞ ജീവികളെയെല്ലാം ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുകയാണിപ്പോള്. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും 25000 രൂപവരെ പിഴയുമാണ് ശിക്ഷ. വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ളതാണ് ഒന്നാം ഷെഡ്യൂള്‍. കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയതാണ് ഷെഡ്യൂള്‍ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഷെഡ്യൂള്‍ നാല്. കൊല്ലാന്‍ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂള്‍ അഞ്ച് അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം…
Read More