സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവൃത്തി ദിനം കുറച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം വിഷയത്തില്‍ മറുപടി നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്കൂള്‍ പ്രവൃത്തി ദിനം 210ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രവൃത്തി ദിനം കുറച്ചത് മൂലം സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സംസ്ഥാന സ്കൂളുകളിലെ പ്രവൃത്തി ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് 205 ആയി കുറച്ചത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.
Read MoreTag: school
സ്കൂളിലെ പ്രധാനാധ്യാപികയെ പഞ്ഞിക്കിട്ട് മറ്റ് അധ്യാപികമാര്‍ ! സംഭവം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ…
പാറ്റ്ന: ബിഹാറില്‍ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സ്കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് രണ്ട് അധ്യാപികമാര്‍. പാറ്റ്നയിലാണു സംഭവം. പ്രധാനാധ്യാപിക കാന്തികുമാരിയെ അനിതാകുമാരിയും മറ്റൊരു അധ്യാപികയും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സ്കൂള്‍ മുറിയിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനു പിന്നാലെ കാന്തികുമാരി ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കിറങ്ങി. പിന്നാലെവന്ന അനിതാകുമാരി ഇവരെ ചെരിപ്പുകൊണ്ട് അടിച്ചു. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു അധ്യാപികയും സംഘടനത്തില്‍ പങ്കുചേര്‍ന്നതോടെ സംഭവം കൂട്ടത്തല്ലായി മാറി. കാന്തികുമാരിയെ ഇവര്‍ നിലത്തു മറിച്ചിട്ടു ചെരിപ്പിന് അടിക്കുകയും ശരീരത്തില്‍ ഇടിക്കുകയും ചെയ്തു. ഈ സമയം വിദ്യാര്‍ഥികള്‍ സമീപമുണ്ടായിരുന്നു. ഈ അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മില്‍ വഴക്കു നിലനിന്നിരുന്നതായി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ നരേഷ് പറഞ്ഞു. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreരണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ! അധ്യാപകന് 29 വര്‍ഷം തടവു ശിക്ഷ
രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് എടുത്ത കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ രണ്ടു കേസുകളിലായി ശിക്ഷിച്ചത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗിക അതിക്രമത്തിന് ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയില്‍ വെച്ചു ക്ലാസ്സ് എടുക്കുന്ന സമയം പല ദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും അതിക്രമത്തിന് ഇരയാക്കിയെന്ന പരാതികളിലാണ് പോലീസ് കേസ് എടുത്തത്. 2017ല്‍ പെരിന്തല്‍മണ്ണ പോലീസ് എടുത്ത കേസുകളില്‍ ആണ് ശിക്ഷ. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍…
Read Moreഎറണാകുളത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു ! 67 കുട്ടികള്‍ക്കും കൂടി രോഗ ലക്ഷണങ്ങള്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്…
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 67 കുട്ടികളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തി.സ്കൂളില്‍ നിന്നല്ല രോഗ ഉറവിട എന്നാണ് നിഗമനം. സ്കൂളിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുള്ള കുട്ടി സ്കൂളില്‍ വന്നതാണ് മറ്റു കുട്ടികള്‍ക്ക് പകരാന്‍ കാരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. രോഗബാധ ഉള്ള കുട്ടികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreപത്തനംതിട്ട സ്കൂളില്‍ ഭക്ഷ്യവിഷബാധ ! ചിക്കന്‍ ബിരിയാണി കഴിച്ച 13 കുട്ടികളും അധ്യാപികയും ആശുപത്രിയില്‍…
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്കൂളില്‍ ആണ് ഭക്ഷ്യ വിഷബാധ. അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നല്കിയ ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂളില്‍ ബിരിയാണി എത്തിച്ച കൊടുമണ്‍ കാരമല്‍ സ്റ്റോറീസ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെതാണ് നടപടി. കാരമല്‍ ഹോട്ടലില്‍ നിന്നാണ് സ്കൂളില്‍ ബിരിയാണി എത്തിച്ചത്. സ്കൂളില്‍ ഭക്ഷണ വിതരണം നടത്താന്‍ ഹോട്ടലിന് അനുമതി നല്‍കിയിരുന്നില്ല എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. 50 അധ്യാപകര്‍ക്കുള്ള ഭക്ഷണം എത്തിക്കാനുള്ള ഓര്‍ഡറാണ് നല്‍കിയത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടിയെടുക്കും.
Read Moreസര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി ! വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; പഞ്ചായത്ത് അധികൃതരുടെ പകപോക്കലെന്ന് പിടിഎ…
വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. മലപ്പുറം പറപ്പൂര് പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടിയെ തുടര്‍ന്ന് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം പറപ്പൂര് പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. വര്‍ഷങ്ങളായി പഞ്ചായത്തും സ്കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്.ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ബില്‍ കുടിശ്ശിക വരുത്തിയുള്ള പഞ്ചായത്തിന്റെ നടപടിയെന്നാണ് പി.ടി.എയുടെ ആരോപണം. ആറ് വര്‍ഷം മുന്‍പ് സ്കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ പടലപിണക്കത്തിലേക്ക്…
Read Moreപതിവായി മിഠായി നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ വശീകരിക്കാന്‍ യുവാവിന്റെ ശ്രമം ! പിന്നെ സംഭവിച്ചത്…
ലഹരി മിഠായി നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ വലയിലാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നു യുവാവിനെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്പിച്ചു. കെഎസ്ആര്‍ടിസി കവലയില്‍ വിദ്യാര്‍ഥിനിക്കു മിഠായി നല്കാന് കാത്തു നില്‍ക്കുമ്പോഴാണ് യുവാവിനെ പിടികൂടിയത്. എന്നാല്‍ വിദ്യാര്‍ഥിനിയോട് ഇഷ്ടം തോന്നിയതു കൊണ്ടു മാത്രമാണ് മിഠായി നല്‍കിയതെന്നും ഇതില്‍ ലഹരിയൊന്നും ഇല്ലെന്നും യുവാവ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ മിഠായിയില്‍ ലഹരി ഇല്ലെന്നു വ്യക്തമായതോടെ യുവാവിനെതിരെ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. സ്കൂളുകളിലും മറ്റും ലഹരി വസ്തുക്കളെ കുറിച്ചും അതു കൈമാറുന്നവരെ കുറിച്ചുമുള്ള ക്ലാസുകള്‍ കേട്ടിരുന്ന വിദ്യാര്‍ഥിനിക്കു സംശയം തോന്നിയതു കൊണ്ടാണ് സ്കൂളില്‍ നിന്നു വീട്ടിലെത്തിയപ്പോള്‍ മിഠായി മാതാപിതാക്കളെ ഏല്പിച്ചത്. ഇതേ തുടര്‍ന്നു അടുത്ത ദിവസം വിദ്യാര്‍ഥിനിയ്ക്കൊപ്പം മാതാപിതാക്കളും സ്കൂളിലേക്ക് പോയി. തലേന്നു മിഠായി നല്കിയ സ്ഥലത്ത് യുവാവ് മറ്റൊരു മിഠായിയുമായി കാത്തു നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് മിഠായി…
Read Moreഒരു കൊല്ലം മുഴുവന്‍ ആ ഭീഷണിയ്ക്കു മുമ്പില്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു ! സ്കൂള്‍ പഠനകാലത്തുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നവ്യ നായര്‍…
മലയാളത്തിലെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി ആണ് നവ്യയുടെ മലയാള സിനിമ അരങ്ങേറ്റം. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രം നവ്യയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. തമിഴകത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായര്‍. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കു വെക്കാന്‍ താരം മറന്നിരുന്നില്ല. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. വികെ…
Read Moreവിദ്യാര്‍ഥികള്‍ ഇനി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരേണ്ട ! അധ്യാപകര്‍ക്കും നിയന്ത്രണം;നിര്‍ണായക തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്…
സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്നങ്ങളും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും. സ്കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012ലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകള്‍ പൂര്‍ണമായും ഓഫ്ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു, ‘വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കള്‍ ഫോണ്‍ കൊടുത്തുവിടുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ വരുന്നതിനു മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ’ മന്ത്രിയുടെ വാക്കുകള്‍.
Read Moreപെണ്‍കുട്ടികളില്ലാതെ ഞങ്ങളും സ്കൂളിലേക്കില്ല ! ശക്തമായ പതിഷേധവുമായി അഫ്ഗാനിലെ ആണ്‍കുട്ടികള്‍
താലിബാന് ഭീകരര്‍ വീണ്ടും അഫാഗാനിസ്ഥാന്റെ ഭരണം പിടിച്ചതോടെ പെണ്‍കുട്ടികള്‍ സ്കൂളില്‍ നേരിട്ടെത്തി പഠിക്കുന്നത് നിരോധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഫ്ഗാനിലെ ആണ്‍കുട്ടികളും സ്കൂള്‍ പഠനം ഉപേക്ഷിക്കാന്‍ തുടങ്ങുകയാണ്. പെണ്കുട്ടികള്ക്കില്ലാത്ത സൗകര്യം തങ്ങള്‍ക്കു മാത്രമായി വേണ്ടെന്നാണ് ആണ്‍കുട്ടികള്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ക്ക് അവസരം നല്‍കുന്നതുവരെ സ്കൂളില്‍ പോകില്ലെന്നറിയിച്ച് ഏതാനും ആണ്‍കുട്ടികള്‍ വീടുകളില്‍ തുടരുന്നതായി വാള് സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. താലിബാന് ഭരണം പിടിച്ചശേഷം അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ പഠനത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്-പെണ്‍കുട്ടികള്‍ക്കു പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിച്ചും കര്‍ട്ടനുകളിട്ടു വേര്‍തിരിച്ചുമാണ് പഠനം. കഴിഞ്ഞദിവസം തുറന്ന സെക്കന്‍ഡറി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read More