കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പടിച്ച് കണ്ണൂർ. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കപ്പ് സ്വന്തമാക്കുന്നത്. കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. 952 പോയിന്റുകളുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 949 പോയിന്റുകളുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 938 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ 925 പോയിന്റുകളുമായി നാലാം സ്ഥാനവും, മലപ്പുറം 913 പോയിന്റുകളുമായി അഞ്ചാം സ്ഥാനവും നേടി. ആധിഥേയരായ കൊല്ലമാണ് 910 പോയിന്റുകളുമായി അറാം സ്ഥാനത്ത്. എറണാകുളം -899, തിരുവനന്തപുരം-870, ആലപ്പുഴ-852, കാസർകോട്-846, കോട്ടയം-837, വയനാട്-818, പത്തനംതിട്ട-774, ഇടുക്കി-730 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 249 പോയിന്റുകളുമായി ഒന്നാമതെത്തി. 116 പോയിന്റുകളുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
Read MoreTag: school kalolsavam kollam-2024
സ്കൂൾ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂരിന്റെ കുതിപ്പ്; പുലരിയോളം വൈകി മത്സരങ്ങൾ; തളർന്ന് വീണ് കുട്ടികൾ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂർ. 425 പോയിന്റുകളാണ് കണ്ണൂർ ഒന്നാമത്. 410 പോയിന്റുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്. 409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ ആതിഥേയരായ കൊല്ലവുമുണ്ട്. മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്: തൃശൂര്‍ 399, എറണാകുളം 387, മലപ്പുറം 385, ആലപ്പുഴ 368, തിരുവനന്തപുരം 364, കാസര്‍ഗോഡ് 360, കോട്ടയം 352, വയനാട് 342, പത്തനംതിട്ട 315, ഇടുക്കി 297. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ശ്രദ്ധേയമായ ഇനങ്ങള്‍. ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റേയും, മൂകാഭിനയത്തിന്റേയും വേദികള്‍ പരസ്പരം മാറ്റിയിട്ടുണ്ട്. പാഠം പഠിച്ചില്ല, പുലരിയോ ളം വൈകി മത്സരങ്ങൾ കൊല്ലം: കോഴിക്കോട് എല്ലാം സമയത്തിന് നടന്നപ്പോൾ കലാപ്രേമികളും വിദ്യാർഥികളും ആശ്വസിച്ചതാണ്. പക്ഷേ കൊല്ലത്ത് കാര്യങ്ങൾ തകിടം മറിഞ്ഞു.…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം
കലോത്സവ കാഴ്ചകൾ… (പേജ് കാണാൻ ക്ലിക്ക് ചെയ്യുക…
Read Moreകലോത്സവ വേദിയിലെ സന്തോഷ കാഴ്ച; പൊള്ളുന്ന വെയിലിൽ ആശ്വാസം പകർന്നു തണ്ണീർ കൂജകൾ
കൊല്ലം: പകൽച്ചൂടിൽ ഉരുകിയെത്തുന്ന കലാപ്രേമികൾക്കും മത്സരാർഥികൾക്കും ആശ്വാസം പകർന്ന് കലോത്സവ വേദികളിലെ തണ്ണീർ കൂജകൾ. എല്ലാ വേദികളിലും കുടിവെള്ളം പകർന്നു നൽകാൻ പ്ലാസ്റ്റിക് കുപ്പികൾക്കും ഗ്ലാസുകൾക്കും പകരം മണ്‍കൂജകളും മണ് ഗ്ലാസുകളും മാത്രമാണ് ഉപയോഗിക്കുന്നത്. ’തണ്ണീർ കൂജ’ എന്ന പദ്ധതിയുടെ ഭാഗമായാണ് മണ്‍പാത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 500 മണ്‍കൂജകളും 250 മണ് ജഗ്ഗുകളും 31 ഗ്ലാസുകളും കൊല്ലത്ത് എത്തിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് ആവശ്യമായ മണ്‍പാത്രങ്ങൾ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലുള്ള 40 മണ്‍പാത്ര നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് എത്തിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് പുറമെ ആരോഗ്യ ബോധവത്കരണം കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകർ പറയുന്നു. 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവേശത്തിലാണ് കൊല്ലം ജില്ലക്കാർ. നാടിനും നാട്ടർക്കും ഇത് ഉത്സവക്കാലമാണ്. നാലു മുതൽ എട്ടുവരെയാണ് കലോത്സവം നടക്കുന്നത്. ഇന്ന് കലോത്സവത്തിന്റെ രണ്ടാം ദിനമാണ്. മത്സരാർഥികൾക്ക് നഗരത്തിലെ 31 സ്കൂളുകളിലാണ്…
Read Moreഇക്കൊല്ലം കൊല്ലത്ത്…! സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനത്ത് കോഴിക്കോട്
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 212 മുന്നില്‍. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. പല മത്സരങ്ങളും തുടങ്ങാന്‍ വൈകിയെങ്കിലും കഴിഞ്ഞദിവസം രാത്രിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. മത്സരങ്ങൾ പുലര്‍ച്ചെ രണ്ടുവരെ നീണ്ടു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങള്‍ വേദിയിലെത്തും. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹയര്‍സെക്കന്‍ഡറി നാടകം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടന്തുള്ളല്, കഥകളി, ഭരതനാട്യം, ചെണ്ടമേളം, ബാന്‍ഡ്മേളം തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് വേദികളിലെത്തും.
Read Moreകലോത്സവത്തെ രക്ഷകർത്താക്കൾ അവരുടെ മത്സരമായി കാണരുത്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓർമപ്പെടുത്തലുമായി മുഖ്യമന്ത്രി
കൊല്ലം: കൗമാരകലയുടെ ഉത്സവത്തെ അനാരോഗ്യകരമായ മത്സര ബോധം കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേളകളെ രക്ഷകർത്താക്കൾ അവരുടെ മത്സരമായി കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് പരമ പ്രധാനം. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ഇന്ന് പിന്നിൽ നിൽക്കുന്നവർ നാളെ മുന്നിൽ എത്തുമെന്ന ചിന്തയുണ്ടാകണം. പരാജയത്തിൽ തളരാതെ സമർപ്പണ മനോബലത്തോടെയും നിരന്തരസാധനയും ഉണ്ടായാൽ വേഗം വിജയത്തിൽ എത്താൻ സാധിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. സ്വർണക്കപ്പ് ഏർപ്പെടുത്തിയത് മന്ത്രി ടി.എം. ജേക്കബുമാണ്. ഇരുവരെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. കഴിഞ്ഞ കലോത്സവങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയ എത്ര പേർ കലാസപര്യ തുടരുന്നു എന്ന് എല്ലാവരും പരിശോധിക്കണം. മത്സരങ്ങൾ പോയിന്റ് നേടാൻ മാത്രമുള്ളതാണെന്ന ചിന്ത ബന്ധപ്പെട്ടവർ ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി…
Read More