കോഴിക്കോട്: 61-ാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് തുടങ്ങിയത് മുതൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച നോൺവെജ് വിവാദം കൊഴുക്കുകയാണ്. കലാമേള കോഴിക്കോട്ടെത്തിയിട്ടും ഊട്ടുപ്പുരയിൽ നോൺവെജ് ഭക്ഷണം വിളന്പാത്തതിനെ ചൊല്ലി സർക്കാരിനെ പരോക്ഷമായും ഭക്ഷണം പാകം ചെയ്യുന്ന പഴയിടം നന്പൂതിരിയെ പ്രത്യക്ഷമായും സമൂഹമാധ്യമങ്ങൾ കൊത്തിവലിക്കുകയാണ്. ചർച്ചകളും പ്രതികരണങ്ങളും വൃക്തിഹത്യയിലേക്ക് വരെ പലപ്പോഴും നീങ്ങി. പഴയിടത്തിന്റെ ജാതി പരാമർശിച്ചു നടത്തിയ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എല്ലാ പരിധിയുടെ സീമകളും ലംഘിച്ച് നറഞ്ഞാടുന്നത്. എന്നാൽ ഇത്തരം ചർച്ചകൾ അനാവശ്യമാണെന്ന് സൗമ്യനായി പ്രതികരിക്കുകയാണ് പഴയിടം മോഹനൻ നന്പൂതിരി. കഴിഞ്ഞ 15 വർഷമായി കലോത്സവ വേദികളിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന താൻ ഇത്തവണയും സർക്കാർ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പറയുന്നത്. സർക്കാർ തന്നെ ഒരു ഉത്തരവാദിത്വമുള്ള ജോലി ഏൽപ്പിച്ചു. അതിൽ പിഴവില്ലാതെ ജോലി പൂർത്തീകരിക്കണം. സർക്കാർ തന്ന മെനുവിൽ നോൺവെജ് ഇല്ല.…
Read MoreTag: school kalolsavam kozhikode-2023
ഏഴ് വർഷത്തിന് ശേഷം ചിലങ്ക കെട്ടി മലബാർ..! കുട്ടികൾ മത്സരിക്കട്ടെ, രക്ഷിതാക്കൾ കണ്ട് മനം കുളിർപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: മലബാറിന്റെ മടിത്തട്ടിൽ കൗമാരകലാമേളയുടെ തിരി തെളിഞ്ഞു. ഇനിയുള്ള അഞ്ചു നാളുകൾ ചരിത്രനഗരി കലയുടെ വർണക്കാഴ്ച്ചകൾ സാക്ഷ്യം വഹിക്കും. 61-ാമത് സ്കൂൾ കലോത്സവത്തിൽ 24 വേദികളിലായി പതിനായിരത്തിലധികം കൗമാര പ്രതിഭകൾ നൃത്തവും ഒപ്പനയും സംഗീതവുമെല്ലാമായി കോഴിക്കോട്ട് മാറ്റുരയ്ക്കും. പട്ടാളബൂട്ടുകളുടെ പരുക്കന്‍ ശബ്ദം കേട്ടു പരിചയിച്ച വെസ്റ്റ്ഹില്‍ വിക്രം മൈതാനി ചിലങ്കയുടെ നാദത്തില്‍ മുഖരിതമാകും. കലോത്സവത്തിന്റെ പ്രധാനവേദിയാണ് വിക്രം മൈതാനം. രാവിലെ എട്ടരയ്ക്ക് കലോത്സവ പതാക ഉയർന്നു. പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഇവിടെ തിരിതെളിയിച്ചതോടെ വേദി ഉണർന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് കലാമാമാങ്കം സാമൂതിരിയുടെ തട്ടകത്തിലേക്കു വീണ്ടുമെത്തുന്നത്. കലാലോകത്തെ വരവേല്‍ക്കാന്‍ ഒരുക്കളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ജേതാക്കള്‍ക്കുള്ള 117.5 പവന് സ്വര്‍ണക്കപ്പ് ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തി. നഗരഹൃദയത്തിലെ മാനാഞ്ചിറ മൈതാനം രാത്രി കാലത്ത് വെള്ളിവെളിച്ചം വിതറി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപാലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്. ഉത്സവ ലഹരിയിലാണ് കോഴിക്കോട്ടുകാര്‍. സംസ്കൃതോത്സവവും അറബിക് കലോത്സവവും…
Read More