ഭൂമിയുടെ നിലനില്‍പ്പിന് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നവയില്‍ ഒന്നാണ് പ്ലാസ്റ്റിക്. മണ്ണില്‍ ലയിക്കുകയില്ലാത്തതിനാലും കത്തിച്ചാല്‍ ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടുമെന്നതിനാലും ഒരു തരത്തിലും സാധിക്കാത്ത വസ്തുവാണ് പ്ലാസ്റ്റിക്. അതേസമയം ഒരു തരത്തിലും ഒഴിച്ചുകൂടാനാവാത്തതുമാണ് പ്ലാസ്റ്റിക്. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും പ്ലാസ്റ്റിക് പൂര്‍ണ്ണായും ഒഴിവാക്കികൊണ്ട് ആധുനിക യുഗത്തില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. പ്ലാസ്റ്റിക് സംസ്‌കരിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചു പഠിച്ചു വരികയായിരുന്നു ശാസ്ത്രലോകം. ഇപ്പോഴിതാ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് ഭീഷണിയില്‍ നിന്ന് രക്ഷപെടാന്‍ പ്രകൃതി തന്നെ വഴിയൊരുക്കുന്നു. കത്തിച്ചാലും, കുഴിച്ചിട്ടാലും നശിക്കാത്ത പ്ലാസ്റ്റിക് തിന്നുന്ന പുഴുവിനെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കുന്ന ഒരു നിശാശലഭപ്പുഴുവാണ് പ്ലാസ്റ്റിക് ആഹാരമാക്കുന്നത്. മെഴുക് പുഴു എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ഗലേറിയ മെലൊണെല്ലയെന്നാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കണ്ടെത്തിയിരിക്കുന്നത്. തേനീച്ചക്കൂട്ടിലെ മെഴുക് തിന്നാണ് ഇതിന്റെ ലാര്‍വ…
Read MoreTag: science
മൂന്ന് രക്ഷിതാക്കള്‍ ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് അപകടകരം! ഇത് ഭാഗ്യത്തെ മാത്രമാശ്രയിച്ച് വിജയത്തിലെത്തുന്ന പ്രക്രിയ; ലാന്‍സെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പിങ്ങനെ
മൂന്ന് രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളില്‍. യുവതീയുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വന്ധ്യതയാണ് ഇതിന് കാരണമായി പറയുന്നത്. ഇത്തരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനിതകവൈകല്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പേരുടെ ജനിതകഘടകങ്ങളുമായുള്ള കുട്ടിക്ക് ജന്മം നല്‍കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ വന്‍ അപകടം ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് ലാന്‍സെസ്റ്റര്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡിഎന്‍എയിലെ രോഗസാധ്യതയുള്ള ജനിതകഘടകങ്ങള്‍ മൂന്നാമതൊരാളുടെ ആരോഗ്യമുള്ള ജനിതക ഘടകങ്ങള്‍ വഴി മറികടക്കുന്നതാണ് മൂന്ന് രക്ഷിതാക്കളെന്ന രീതിക്ക് പ്രചാരം ലഭിക്കാന്‍ കാരണം. ഇതുവഴി ജനിതകമായി തലമുറകള്‍ വഴി പകര്‍ന്നു കിട്ടുന്ന രോഗങ്ങളെ തടയാന്‍ കഴിയുമെന്നതാണ് പ്രധാന ഗുണമായി ഉയര്‍ത്തി കാണിക്കുന്നത്. അണ്ഡവും ബീജവും ശരീരത്തിന് പുറത്തുവെച്ച് സംയോജിപ്പിക്കുന്ന ഐവിഎഫ് ചികിത്സയിലാണ് ഈ സാധ്യത ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് മൂന്ന് രക്ഷിതാക്കളുള്ള കുട്ടികള്‍ പിറക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും പൊതു സമൂഹത്തില്‍ നിന്നും വലിയ…
Read Moreലോകമവസാനിച്ചാലും നിലനില്‍ക്കുന്ന തടവറ! ലക്ഷ്യം ജീവിതം തിരിച്ചുപിടിക്കുക; 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കുന്ന തടവറയെക്കുറിച്ചറിയാം
നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്താണ് സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ പ്രവര്‍ത്തിക്കുന്നത്. പഴയകാല സിനിമകളില്‍ വില്ലന്മാരുടെ കൊള്ളസങ്കേതം പോലുള്ള ഒരു സ്ഥലമാണിത്. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിത്തുനിലവറ ഒരുക്കിയിരിക്കുന്നത്. 11,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള നിലവറയ്ക്ക് 430 അടിയാണ് ഉയരം. 9 മില്യന്‍ ഡോളറാണ് നിര്‍മാണചെലവ്. 2008ലാണ് നിലവറ പ്രവര്‍ത്തനം ആരംഭിച്ചത്. മണല്‍പാറകള്‍ നിറഞ്ഞ ഒരു കുന്ന് തുരന്ന് 390 അടി ഉള്ളിലായാണ് നിലവറ പണിതത്. പ്രളയം, യുദ്ധം, ഭൂകമ്പം, ഉല്‍ക്കാ പതനം, സുനാമി, ആണവസ്ഫോടനം തുടങ്ങി ഒട്ടുമിക്ക ദുരന്തങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഈ നിലവറ നിര്‍മ്മിച്ചിരിക്കുന്നത്. 40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന നിലവറയില്‍ ഇപ്പോള്‍ 8.60 ലക്ഷം വിത്തുകളാണുള്ളത്. ഇന്ത്യയില്‍ നിന്നു മാത്രം ഒരു ലക്ഷത്തോളം വിത്തിനങ്ങളാണ് ശേഖരിച്ചത്. വിത്തുകള്‍ കേടാകാതിരിക്കാനുള്ള സുരക്ഷയൊരുക്കിക്കൊണ്ടാണ് നിലവറക്കുള്ളിലെ…
Read Moreഅന്യഗ്രഹ ജീവികള്‍ തീര്‍ച്ചയായും ഭൂമിയിലെത്തും! മനുഷ്യരെ ഉപദ്രവിക്കുന്നതിന് പകരം സഹായിക്കും; ചന്ദ്രനില്‍ കാലുകുത്തിയ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍
അന്യഗ്രഹ ജീവികള്‍ എന്ന വിഭാഗത്തെക്കുറിച്ച് എക്കാലവും ഭീതിയോടെ മാത്രമെ മനുഷ്യര്‍ ചിന്തിച്ചിട്ടുള്ളു. ഭൂമിയിലേക്ക് അവ എത്തിപ്പെട്ടാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരിക്കും എന്നതിനെക്കുറിച്ച് ലോകത്തെ ഒട്ടുമിക്ക ശാസ്ത്ര ഗവേഷകരും ആശങ്കപ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ മനുഷ്യര്‍ ഭയക്കുന്നതുപോലെ അത്ര ഭീകരരാവില്ല എന്നാണ് ആദ്യകാല ചന്ദ്രയാത്രകളില്‍ പങ്കാളിയായ അലന്‍ ബീന്‍ പറയുന്നത്. ഒരു ഓസ്ട്രേലിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്യഗ്രഹജീവികളെ സംബന്ധിച്ച തന്റെ അഭിപ്രായം അലന്‍ തുറന്നുപറഞ്ഞത്. അന്യഗ്രഹ ജീവികളുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇതുവരെ ഭൂമിയിലെത്തിയില്ലെങ്കിലും വൈകാതെ അവ എത്തിപ്പെടുകതന്നെ ചെയ്യും. പക്ഷേ അവര്‍ നാം കരുതുന്നപോലെ ഉപദ്രവകാരികളായിരിക്കില്ല, മറിച്ച് സഹായ മനസ്ഥിതി ഉള്ളവരായിരിക്കും എന്നാണ് അലന്‍ ബീന്‍ പറയുന്നത്. ”സൂര്യനേപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയില്‍ ജീവനും നാഗരികതയും കണ്ടേക്കാം. പക്ഷേ അവര്‍ എത്രത്തോളം അക്രമകാരിയാണെന്നാണ് പറയാനാവില്ല. ചിലപ്പോള്‍ 10000 വര്‍ഷം മുമ്പ് മനുഷ്യര്‍ എങ്ങനെയായിരുന്നോ…
Read Moreആഗ്രഹങ്ങള്‍ക്ക് പ്രായം തടസമേയല്ല! ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് ബഹിരാകാശത്ത് പോകാനൊരുങ്ങുന്നു; പരിശീലന വീഡിയോ കാണാം
സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രായമോ ശാരീരിക അവശതകളോ ഒന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകത്തെ അത്ഭുത പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്. ലോകാവസാനത്തേക്കുറിച്ചും ദൈവീക സാന്നിധ്യത്തെക്കുറിച്ചുമൊക്കെ നിരവധി വിവാദ കണ്ടുപിടുത്തങ്ങളും പ്രസ്താവനകളുമൊക്കെ നടത്തിയിട്ടുള്ളയാളാണ് അദ്ദേഹം. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തിനടിമയാണ് ഹോക്കിംങ് ഇപ്പോള്‍. എങ്കില്‍ പോലും തളരാതെ പിടിച്ചുനിന്ന് ഭൗതിക ശാസ്ത്രലോകത്ത് മികച്ച കണ്ടുപിടുത്തങ്ങള്‍ നടത്തിയ സ്റ്റീഫന്‍ ഹോക്കിംങ്‌സ് ഇതാ ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു. വെര്‍ജിന്‍ ഗ്യാലക്റ്റിക് സ്‌പേസ്‌ക്രാഫ്റ്റിലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹോക്കിംങ്‌സ് പോകുന്നത്. ബഹിരാകാശ യാത്രക്ക് അവസരം ലഭിച്ചതിനെ ആവേശത്തോടെയാണ് ഈ വൃദ്ധനായ ശാസ്ത്രജ്ഞന്‍ കാണുന്നത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്നെ സ്‌പേസില്‍ കൊണ്ടുപോകാനുള്ള ധൈര്യം ആരും ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാല്‍ വെര്‍ജിന്‍ അതിന് തയാറായി. അവര്‍ സമ്മതമറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഇതിലും വലിയ സന്തോഷം ഇനി ലഭിക്കാനുമില്ല. അദ്ദേഹം പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംങ് സീറോ ഗ്രാവിറ്റിയില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.…
Read Moreചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാങ്കേതിക വിദ്യ വരുന്നു! തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനായി കമ്പനിയും; ന്യൂറല്‍ ലേസ് എന്ന വിദ്യയെക്കുറിച്ചറിയാം
ഇപ്പോള്‍ ഏത് ഇലക്ട്രോണിക് മാദ്ധ്യമങ്ങളില്‍ നിന്ന് വേണമെങ്കിലും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ മനുഷ്യ ബുദ്ധിയില്‍ നിന്ന് ആളുകളുടെ ചിന്തകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ടെസ്ല ഇന്‍ക്’ എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് ‘ന്യൂറാലിങ്ക് കോര്‍പ്’ എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ‘ന്യൂറല്‍ ലേസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൗണ്‍ലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങള്‍ സംബന്ധിച്ചോ ഗവേഷണങ്ങള്‍ ഏതുതരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ…
Read More