15 മുതല്‍ 30 മീറ്റര്‍ വരെ ഉയരവും 200 മുതല്‍ 400 മീറ്റര്‍ വരെ നീളവുമായിരുന്നു, പടുകൂറ്റന്‍ കപ്പലായിരുന്ന ടൈറ്റാനിക്കിനെ തകര്‍ത്ത, ആ മഞ്ഞുമലയ്ക്കുണ്ടായിരുന്നത്. എന്നാല്‍ അതിനെക്കാളൊക്കെ വലിയ മഞ്ഞുമലയാണ് ഉടന്‍തന്നെ പിറവിയെടുക്കാന്‍ പോവുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുമലയായ ലാര്‍സന്‍ സിയുടെ ഒരു വലിയ ഭാഗം ഏതുനിമിഷവും പൊട്ടിയടര്‍ന്നു പോകാവുന്ന അവസ്ഥയിലാണെന്നതാണ് പുതിയ മഞ്ഞുമലയുടെ പിറവിയ്ക്ക് കാരണമാവുന്നത്. അത്രയും നീളന്‍ വിള്ളലാണ് മഞ്ഞുമലയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാളുകള്‍ കഴിയുന്തോറും വിള്ളലിന്റെ നീളം അടിയ്ക്കടി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പാതിഭാസത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല. ഒറ്റയാഴ്ച കൊണ്ട് 17 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ വിള്ളലുണ്ടായത്. ഇനി മഞ്ഞുമലയുടെ അറ്റം കാണാന്‍ 13 കി.മീ. കൂടി മതി. ഏതുനിമിഷം വേണമെങ്കിലും ലാര്‍സന്‍ സിയുടെ 10 ശതമാനം വരുന്ന ഭാഗം തകര്‍ന്നു വേര്‍പ്പെട്ടേക്കാം. അരലക്ഷം ചതുരശ്ര കിലോമീറ്ററാണ് ലാര്‍സന്‍…
Read MoreTag: science facts
മനുഷ്യന് സ്വയം തീപിടിച്ച് പൊട്ടിത്തെറിക്കും? മദ്യപാനികളില്‍ ഇതിനുള്ള സാധ്യത കൂടുതല്‍! ഹ്യൂമന്‍ സ്പൊണ്ടേനിയസ് കംമ്പസ്ഷന് എന്ന പ്രതിഭാസത്തിന് ശാസ്ത്രം നല്കുന്ന വിശദീകരണങ്ങളിതൊക്കെ
ഓടിക്കൊണ്ടിരിക്കുന്ന വാഹനം പ്രത്യകിച്ച് ഒരു കാരണവുമില്ലാതെ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ നിന്ന നില്പ്പില് മനുഷ്യര്‍ പൊട്ടിത്തെറിക്കാറുണ്ടോ. ഉണ്ടെന്നു തന്നെയാണ് ഉത്തരം. 1663ല്‍ ഡാനിഷ് അനാട്ടമിസ്റ്റ് ആയിരുന്ന തോമസ് ബര്‍ത്തോലിന്‍ ആണ് മനുഷ്യസ്വതദഹനത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത്. ആ കാലത്ത് പാരീസില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ സ്വയം കത്തിയെരിഞ്ഞ് അഗ്നിഗോളമായി മാറിയതിനെക്കുറിച്ച് ബര്‍ത്തോലിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1673ല്‍ ഫ്രഞ്ചുകാരനായ ജോനാസ് ഡൂപ്പോണ്ട് തന്റെ പുസ്തകത്തില്‍ സ്വയം തീ പിടിച്ച് മരിച്ചവരുടെ ഒരു പട്ടിക തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഏതൊരു മനുഷ്യനും ഏത് നിമിഷവും സ്വയം തീ പിടിച്ച് ഒരുപിടി ചാരമാകാന്‍ വളരെ കുറച്ച് സമയം മാത്രം മതി. കഴിഞ്ഞ മുന്നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ 200 മനുഷ്യരെങ്കിലും സ്വയം അഗ്നിബാധയേറ്റ് മരിച്ചിട്ടുണ്ട്. ഈ രീതിയില്‍ മരണമടയുന്നവര്‍ മനുഷ്യസ്വത:ദഹനം അഥവാ ഹ്യൂമന്‍ സ്പോണ്ടേനിയസ് കംബസ്റ്റണ്‍ എന്നാണ് അറിയപ്പെടുന്നത്. മദ്യപാനികളാണ് സ്വത:ദഹനത്തിന് വിധേയമാകുന്നത് എന്നൊരു വിശ്വാസം…
Read More