ഇപ്പോള്‍ കേരളത്തില്‍ എവിടെ നോക്കിയാലും കാണാനാവുന്നത് മാവുകള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണ്. മുമ്പെങ്ങുമില്ലാത്തവണ്ണമാണ് ഇത്തവണ മാവുകള്‍ ഭ്രാന്ത് പിടിച്ചപോലെ പൂത്തിരിക്കുന്നത്. പത്തും മുപ്പതും വര്‍ഷമായി പൂക്കാതെ നിന്ന മാവുകള്‍ വരെ ഇപ്പോള്‍ ഇലകാണാത്ത വിധത്തില്‍ പുത്തുലഞ്ഞിരിക്കുകയാണ്. മാവുകള്‍ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നത് ആളുകളെ ഒരേ സമയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പണ്ട് മിസോറാമില്‍ ഇതുപോലെ മുള പൂത്തപ്പോള്‍ എലികള്‍ കൂട്ടമായി പെരുകുകയും പ്ലേഗ് പടര്‍ന്നതും മലയാളിയുടെ ഓര്‍മയിലുണ്ട്. അത്തരമൊരു ആശങ്കയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരുടെയും ഉള്ളിലുള്ളത്. എന്നാല്‍ അത്തരം ആശങ്കപ്പെടാനുള്ള കാര്യങ്ങളൊന്നും ഇതിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ തണുപ്പും ഭൂഗര്‍ഭജലത്തിന്റെ കൂടിയ അളവുമാണ് ഇത്തവണ മാവുകളെ സന്തോഷത്താല്‍ മതിമറന്നു പൂക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. കേരളമാകെ മാവുകള്‍ പൂത്തു നില്‍ക്കുന്ന കാഴ്ചയ്ക്കു പിന്നില്‍ ഈ മൂന്നു കാരണങ്ങളാണെന്നു ഇതേപ്പറ്റി പഠിച്ച കേരള…
Read MoreTag: scientific phenomena
ആ മഹാരഹസ്യം കണ്ടെത്തി; ഭൂമിയില്‍ അപ്രതീക്ഷിതമായി കാണുന്ന മിന്നലുകളുടെ രഹസ്യം വെളിപ്പെടുത്തി നാസ
കാലങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന ഒരു കാര്യമാണ് ഭൂമിയില്‍ അപ്രതീക്ഷിതമായി കാണുന്ന മിന്നലുകള്‍. ഇതിന്റെ കാരണമെന്തെന്നറിയാതെ നാസയടക്കമുള്ള ബഹിരാകാശ ഏജന്‍സികളും ലോകമാകമാനമുള്ള ശാസ്ത്രജ്ഞരും വര്‍ഷങ്ങളായി തലപുകയ്ക്കുകയായിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ യാത്രികനായ കാള്‍സാഗനാണ് ആദ്യമായി ഇത്തരം അപ്രതീക്ഷിത മിന്നലുകളെ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തത്. ആദ്യഘട്ടത്തില്‍ സമുദ്രത്തില്‍ നിന്നുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങളാണിതെന്ന് കരുതിയിരുന്നെങ്കിലും കരയില്‍ നിന്നും മിന്നലുകള്‍ കണ്ടെത്തിയതോടെ ശാസ്ത്രലോകം കുഴങ്ങി. കരയില്‍ നിന്നുള്ള മിന്നലുകള്‍ക്ക് പിന്നില്‍ തടാകങ്ങളും നദികളും പോലുള്ള കരയിലെ ഏതെങ്കിലും ജലസ്രോതസുകളാകാമെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ കരയില്‍ നിന്നുള്ള മിന്നലിന്റെ വലിപ്പം തിരിച്ചറിഞ്ഞതോടെ ഈ സാധ്യത അവസാനിച്ചു. 1993ല്‍ ബഹിരാകാശ സഞ്ചാരി കാള്‍സാഗനാണ് ഗലീലിയോ ബഹിരാകാശ പേടകത്തില്‍ ഇരുന്ന് ആദ്യമായി ഭൂമിയില്‍ നിന്നുള്ള മിന്നലുകളെ കാണുന്നത്. ഗലീലിയോ പകര്‍ത്തിയ ചിത്രങ്ങളിലും ഈ മിന്നലുകള്‍ വ്യക്തമായിരുന്നു. ഏതെങ്കിലും കണ്ണാടിയില്‍ നിന്നും പ്രകാശം പ്രതിഫലിക്കും പോലെയായിരുന്നു…
Read More