ആവശ്യത്തിലേറെ സമ്പത്തും സുഖസൗകര്യങ്ങളും അനുഭവിക്കുമ്പോഴും വാര്‍ധക്യവും മരണവും മനുഷ്യനെ കാത്തിരിക്കുന്നുവെന്നത് പരമാര്‍ഥമാണ്. യൗവ്വനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങളുമായി ശാസ്ത്രലോകം മുമ്പോട്ടു പോകാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴിതാ പ്രായത്തെ പിന്നോട്ടടിയ്ക്കാന്‍ കോശങ്ങള്‍ക്ക് യുവത്വം നല്കുന്ന കെമിക്കല്‍ കോക്ടെയില്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഹാര്‍വാഡില്‍ നിന്നാണ് ഈ സന്തോഷ വാര്‍ത്ത. ആറോളം മരുന്നുകളുടെ ഈ സംയുക്തത്തിന് മനുഷ്യരുടെയും എലികളുടെയും ചര്‍മ കോശങ്ങളുടെ പ്രായം നിരവധി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഏജിങ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ജീന്‍ തെറാപ്പിയിലൂടെ എംബ്രിയോണിക് ജീനുകളെ ഉത്തേജിപ്പിച്ച് പ്രായം പിന്നിലേക്ക് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ഈ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ചില രാസവസ്തുക്കളുടെ സംയുക്തത്തിലൂടെ മുഴുവന്‍ ശരീരത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് പുതിയ പഠന ഫലങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് ഹാര്‍വഡിലെ ഗവേഷകന് ഡേവിഡ് സിന്‍ക്ലയര്‍ പറഞ്ഞു. മറ്റ്…
Read MoreTag: scientists
സ്വപ്‌നപദ്ധതിയില്‍ പാളിച്ചയുണ്ടായതിന്റെ വിഷമത്തിനിടെ മാധ്യമങ്ങളെ കാണാന്‍ എത്തിയ ശാസ്ത്രജ്ഞരോട് ആക്രോശിച്ച് മാധ്യമപ്രവര്‍ത്തന്‍; മാധ്യമപ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തില്‍ മനംനൊന്ത് ഇസ്രോ…
സ്വപ്‌നദൗത്യമായ ചന്ദ്രയാന്‍-2ല്‍ അവസാന നിമിഷം പാളിച്ച പറ്റിയെങ്കിലും ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ചു തന്നെയാണ് ഐഎസ്ആര്‍ഒയും രാജ്യവും നില്‍ക്കുന്നത്.ചന്ദ്രയാന്‍ രണ്ടിലെ പ്രതിസന്ധികളെ നേരത്തെ തന്നെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് നവജാത ശിശുവിനെ പോലെ അതിനെ ഓരോ ഘട്ടത്തിലും പരിചരിച്ചത്. സോഫ്റ്റ് ലാന്‍ഡിങ് എന്നത് വളരെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത ഒരു കാര്യവുമാണിത്. മുന്‍പ് ഇത്തരം പ്രക്രിയ നിര്‍വഹിച്ചിട്ടുള്ളവര്‍ക്കു പോലും ഓരോ തവണയും ഇത് സങ്കീര്‍ണമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതായതും. ഇവിടെ എവിടെയോ ആണ് ഇന്ത്യയ്ക്ക് പിഴച്ചത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് നേരത്തെ ചന്ദ്രനില്‍ പര്യവേഷണ പേടകങ്ങള്‍ ഇറക്കിയിട്ടുള്ളത്. ഈ ഗ്രൂപ്പിലെത്തുകയെന്നത് കഠിനമാണെന്ന് രാജ്യവും തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇസ്രോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയത്. ദൗത്യത്തിലെ പാളീച്ചകള്‍…
Read More