കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാമെടുത്ത് വായിലിടുന്നത് കുട്ടികളുടെ പതിവാണ്. മുതിര്‍ന്നവരുടെ ശ്രദ്ധ അല്പമൊന്ന് പാളിയാല്‍ പലപ്പോഴും അത് അപകടങ്ങള്‍ക്കിടയാക്കുന്നു. ഇങ്ങനെ സാധനങ്ങള്‍ വായിലിട്ട് അത് വയറ്റിലെത്തി ഒടുവില്‍ ഡോക്ടറുടെ അടുത്തെത്തുന്ന പല സംഭവങ്ങളും നമ്മള് കണ്ടിട്ടുണ്ട്. ഇവിടെയും വയറ്റില്‍ സാധനങ്ങള്‍ കുടുങ്ങിയ ഒരു സംഭവമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പക്ഷേ ഇത് ഒന്നും രണ്ടും സാധനങ്ങളൊന്നുമല്ല, ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 233 സാധനങ്ങളാണ്. അതും കുട്ടികളുടെയല്ല, ഒരു 35കാരന്റെ വയറ്റില്‍ നിന്നാണ് ഒരു ആക്രിക്കടയ്ക്കുള്ള സാധനങ്ങള്‍ പുറത്തെടുത്തത്. തുര്‍ക്കിയിലാണ് സംഭവം. യുവാവിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വയറുവേദനെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അള്ട്രാസൗണ്ടിലും എക്സ് റേയിലും വയറ്റില്‍ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലിറ നാണയങ്ങള്‍, ബാറ്ററികള്‍, കാന്തം, സ്ക്രൂ, ചില്ല് കഷണങ്ങള്‍ എന്നിങ്ങനെ 233 സാധനങ്ങളാണ് യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ശസ്ത്രക്രിയയുടെ ഇടയില്‍ രണ്ട്…
Read MoreTag: scrap
ആര്‍ക്കും വാങ്ങാം…കടന്നു വരൂ വമ്പിച്ച ഓഫര്‍ ! കെഎസ്ആര്‍ടിസി വോള്‍വോ ബസുകള്‍ വാങ്ങാന്‍ ഏവര്‍ക്കും അവസരം…
വലിയ പ്രതീക്ഷയോടെ സര്‍വീസ് തുടങ്ങിയവയാണ് കെഎസ്ആര്‍ടിസി ജന്‍ റം ബസുകള്‍. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ബസുകളും കട്ടപ്പുറത്താണ്. ഇതെത്തുടര്‍ന്ന് ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്‍ റെ വോള്‍വോ ബസുകള്‍ ആക്രി വിലയ്ക്ക് വില്ക്കാന് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷമായി ഓടിക്കാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എസ്.ആര്.ടി.സി എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. പൊളിക്കാന്‍ തീരുമാനിച്ച ബസുകള്‍ നന്നാക്കണമെങ്കില്‍ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ്‍ എ.സി ബസുകള്‍ 920 എണ്ണം പൊളിച്ച് വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓണ്‍…
Read More