ഇന്‍സ്റ്റാഗ്രാം പ്രേമികളുടെ ശ്രദ്ധയ്ക്ക് ! ഇനി സ്‌ക്രീന്‍ ഷോട്ട് എടുക്കല്ലേ… പണികിട്ടും…ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്നതാണ് മറ്റ് സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ടെടുത്ത് സൂക്ഷിക്കുന്ന വിരുതന്മാരുമുണ്ട്. പറഞ്ഞുവരുമ്പോള്‍ അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങളും മറ്റും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. പ്രമുഖരായ പലരുടെയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് അവരുടെ അക്കൗണ്ടിന്റെ തനി പകര്‍പ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിര്‍മ്മിക്കുന്നവരും ഏറെയാണ്. ഈ പ്രശ്നത്തെ നേരിടാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റാഗ്രാം. പോസ്റ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ ആ വിവരം പോസ്റ്റിന്റെ ഉടമയെ അറിയിക്കാനുള്ള ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഈ ഫീച്ചറില്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആരെങ്കിലും സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ സ്റ്റോറി കണ്ടവരുടെ പട്ടികയില്‍ അവരുടെ പേരിനു നേരെ ഒരു സ്റ്റാര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അയാള്‍ നിങ്ങളുടെ സ്റ്റോറി സ്‌ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നാണ്…

Read More