മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ടിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ ടി. ഇസ്മയിലാണ് ബിജെപി അംഗങ്ങളുടെ പിന്തുണയില്‍ പ്രസിഡന്റായത്. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗ പഞ്ചായത്തില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 11 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു. സംവരണം ചെയ്ത വൈസ്…
Read MoreTag: sdpi
ലോക്കറ്റ് കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ! ആലപ്പുഴ സിപിഎമ്മില്‍ 14 പേര് കൂടി പാര്‍ട്ടി വിട്ടു…
ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടര്‍ന്ന് പുതുതായി 14 സി പിഎം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജി നല്കി. രാജി നല്കിയവരില് വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേര് പാര്‍ട്ടി വിട്ടിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി എന്നത് ശ്രദ്ധേയം. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും…
Read Moreപള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര് മര്‍ദ്ദിച്ചുവെന്ന് പരാതി
പള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാവ് ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴപ്പള്ളിയില് നിസ്ക്കരിക്കാനെത്തിയ സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയില്‍ ഷാജി (43) ക്കാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ വൈകിട്ട് ഏഴിന് പുന്നപ്ര പറവൂര്‍ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു സംഭവം ഉണ്ടായത്. പള്ളി ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷാജി ചോദ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. എസ്ഡിപിഐ രഹസ്യാന്വേഷണ വിഭാഗം തലവന്‍ കൂടിയായ പള്ളി ഭാരവാഹി സുധീര്‍ പുന്നപ്ര മുമ്പ് ഷാജിയെ ആക്രമിച്ചിരുന്നു. ഇതുകൂടാതെ പലതവണ ഫോണില്‍ വിളിച്ചും ഇയാള്‍ ഷാജിയെ ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയ ഷാജിയെ സുധീറും മറ്റ് രണ്ടുപേരും ചേര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പംകൂട്ടി സിസിടിവി കാമറ ഇല്ലാത്ത വശത്തേക്ക്…
Read Moreകോടതി വിധിയുടെ മറവില്‍ പിണറായി ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയുമാണ് ! കോടതിയെ വിമര്‍ശിച്ച് എസ്ഡിപിഐ…
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടു കെട്ടിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോടതിയെയും വിമര്‍ശിച്ച് എസ്ഡിപിഐ. കോടതിവിധിയുടെ മറവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയുമാണെന്നാണ് എസ്ഡിപിഐ സംസ്ഥാനാധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയുടെ വിമര്‍ശനം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സ്വത്ത് കണ്ടുകെട്ടുന്നതില്‍ കോടതി അമിതാവേശം കാണിക്കുകയാണെന്നും അഷ്റഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നതാണു കേരളത്തില്‍ പിണറായി സര്‍ക്കാരും ചെയ്യുന്നത്. ഹര്‍ത്താലുമായി ബന്ധമില്ലാത്തവരുടെ സ്വത്താണു കണ്ടുകെട്ടുന്നത്. മലപ്പുറം, കോട്ടയ്ക്കലില്‍ മുസ്ലിം ലീഗ് പഞ്ചായത്തംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടി. നാട്ടിലില്ലാത്തവരുടെയും അവരുടെ ഭാര്യമാരുടെയും സ്വത്ത് പിടിച്ചെടുത്തു. എല്ലാവര്ക്കും തുല്യനീതിയല്ല പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. ഒരു പ്രത്യേക ജനവിഭാഗത്തില്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. അക്രമം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനാണു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ പട്ടികപ്രകാരമാണ് ഇപ്പോഴത്തെ നടപടി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടെത്താന്‍ കോടതി പറഞ്ഞപ്പോള്‍,…
Read More2047ഓടെ ഇസ്ലാമിക ഭരണം ലക്ഷ്യം ! പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ)യ്ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങള്‍. 2047ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണകൂടമുണ്ടാക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത്് ഭീകരപ്രവര്‍ത്തനവും വര്‍ഗീയ, വിദ്വേഷ പ്രചാരണങ്ങളും അസ്വസ്ഥതകളും വളര്‍ത്താന്‍ പിഎഫ്ഐ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഘടനയുടെ പ്രഖ്യാപിത ശത്രുക്കളുടെ നാശം ലക്ഷ്യമിട്ട് സര്‍വീസ് ടീംസ്, കില്ലര്‍ സ്ക്വാഡ്സ് എന്നീ പേരുകളില്‍ രഹസ്യ സംഘങ്ങള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബംഗളൂരുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായ് 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുല്ലിയ താലൂക്കിലെ ബെല്ലാരയിലാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ആളുകള്‍ നോക്കിനില്‍ക്കേയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രവീണ്‍ നെട്ടാരുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഒരു പ്രത്യേക സമുദായത്തിനിടെ…
Read Moreഎസ്ടിപിഐയുടെ കൊടിയാണെന്ന് കരുതി ! പോര്‍ച്ചുഗലിന്റെ പതാക നശിപ്പിച്ച യുവാവ് പിടിയിലായപ്പോള്‍ പറഞ്ഞതിങ്ങനെ…
ലോകകപ്പിന്റെ ആവേശം കേരളത്തിലും പ്രകടമാണ്. നാടെങ്ങും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുകയാണ്. കൂടാതെ ഇഷ്ടടീമിന്റെ പതാകകളും പലയിടങ്ങളിലും പാറുന്നുണ്ട്. ഇതിനിടയില്‍ പോര്‍ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കണ്ണൂര്‍ പാനൂര്‍ വൈദ്യര് പീടികയില്‍ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. എസ്ഡിപിഐയുടെ പതാകയാണെന്ന് കരുതിയാണ് പോര്‍ച്ചുഗലിന്റെ പതാക യുവാവ് കീറിയത്. ലോകകപ്പില്‍ പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് കൊടി കെട്ടിയിരുന്നത്. പോര്‍ച്ചുഗല്‍ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്. ഇരു കൊടികളും തമ്മില്‍ സാമ്യമുണ്ടെന്നതാണ് യുവാവിനെ ചതിച്ചത്. യുവാവ് പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇയാള്‍ മെസി ഫാന്‍ ആണെന്നും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുള്ള ദേഷ്യത്തിന്റെ പുറത്ത് പോര്‍ച്ചുഗലിന്റെ കൊടി മനപ്പൂര്‍വം കീറിയതാണെന്നും ചില പോര്‍ച്ചുഗല്‍…
Read Moreജിഷ്ണുവിനെ മര്‍ദിച്ചവരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ! പോലീസ് കേസെടുത്തതും നജാഫിന്റെ മൊഴിയില്‍; എസ്ഡിപിഐക്കാര് സിപിഎമ്മിനെ വിഴുങ്ങുന്നുവോ ?
ബാലുശ്ശേരിയില്‍ എസ്ഡിപിഐയുടെ ഫ്ളക്സ് തകര്‍ത്തതില്‍ ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതി നല്‍കിയത് ഡിവൈഎഫ്ഐ പ്രവര്ത്തകന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ നജാഫ് ഫാരിസാണ് നേതാവായ ജിഷ്ണുവിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. നജാഫ് ഫാരിസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. നജാഫും ജിഷ്ണുവിനെ തല്ലിയ കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് നിഗമനം. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പോലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതൃത്വം ജിഷ്ണുവിനെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫിന്റെ പ്രതികരണം. നജാഫ് ഫാരിസിനെതിരായ കേസ് പിന്‍വലിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് കാണിച്ച വ്യഗ്രത സംശയം ഉളവാക്കിയിരുന്നു. എന്നാല്‍ നജാഫ് സംഘടനയുടെ സജീവ പ്രവര്ത്തകന് അല്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. കേസില്‍ ഇതുവരെ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി.…
Read Moreമയക്കുമരുന്നു കേസില്‍ പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകനും ഭാര്യയും ! സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…
കണ്ണൂരില്‍ എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍ മറ്റൊരു ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റെവിടെ അന്‍സാരി (33),ഭാര്യ ഷബ്നയെന്ന ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസില്‍ മൂരിക്കാട് വീട്ടില്‍ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി നിസാമില്‍ നിന്നും മയക്കുമരുന്ന്’ ചില്ലറയായി വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു ദമ്പതികള്‍. അന്‍സാരി എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് നല്കുന്ന വിവരം. 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തില്‍ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ണൂര്‍ എ.സി.പി പി.പി. സദാനന്ദന് പറഞ്ഞു. നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മരക്കാര്‍ കണ്ടി സ്വദേശിയായ അന്‍സാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ…
Read Moreതൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ വ്യാജപരാതിയുമായി എസ്ഡിപിഐ ! മുസ്ലിം കച്ചവടക്കാരുടെ വിവരം ശേഖരിക്കാന്‍ കടകള്‍ കയറിയെന്ന് ആരോപണം…
തൊടുപുഴയിലെ ഹോട്ടലുടമയ്ക്കെതിരേ എസ്ഡിപിഐയുടെ വ്യാജപരാതി. മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കുന്നതിനായി എറണാകുളം കാഞ്ഞിരമറ്റത്തെ കടകള്‍ കയറിയെന്നാണ് ആരോപണം. തൊടുപുഴ ഭീമ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി. ആര് പ്രസാദിനെതിരേയാണ് പരാതി. അന്വേഷണത്തിനായി പോലീസ് നിരന്തരം എത്തിത്തുടങ്ങിയതോടെയാണ് പ്രസാദ് കാര്യം അറിഞ്ഞത്. കടയുടെ നവീകരണത്തിനായി പുനര്‍വില്‍പ്പന നടത്തുന്ന ഗ്ലാസുകള്‍ വാങ്ങുന്നതിനായി പ്രസാദ് എറണാകുളം ആമ്പല്ലൂരിനു സമീപമുള്ള കാഞ്ഞിരമറ്റത്ത് പോയിരുന്നു. ഡിസംബര്‍ 29ന് സുഹൃത്തുക്കളുമൊപ്പം ഉച്ചയോടെ പ്രദേശത്ത് ചെന്ന പ്രസാദ് അവിടെ ആദ്യം കണ്ട കടയില്‍ കയറുകയായിരുന്നു. പിന്നീട് ആ കടയുടമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞ് പ്രസാദ് സമീപത്തുള്ള കടകളിലും കയറി. തുടര്‍ന്ന് സമീപത്തുള്ള എട്ടു പത്തു കടകളില്‍ കയറിയ ശേഷം ഒരു കടയില്‍ നിന്ന് ഗ്ലാസ് വാങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കടയുടെ തന്നെ വാഹനത്തില്‍ ഗ്ലാസ് പിറ്റേദിവസം വീട്ടിലെത്തിക്കാമെന്ന് കടക്കാര് പറഞ്ഞെങ്കിലും അത്യാവശ്യമായതിനാല്‍ പ്രസാദ് മറ്റൊരു വാഹനത്തില്‍…
Read More‘ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍’! ഷാനിന്റെ കൊലപാതകത്തില്‍ ആനന്ദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്
ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ രക്തസാക്ഷിത്വത്തില്‍ ആനന്ദിക്കുന്നുവെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ‘ഒരിക്കലും വിലാപയാത്രയാണെന്ന് പറയരുത്. ഞങ്ങളുടെ നേതാവ് ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. ആ ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് വിലാപ യാത്രയായിട്ടല്ല, അദ്ദേഹത്തിന് കിട്ടിയ രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ട്,ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് യാത്രയെ അനുഗമിക്കുന്നത്’-എസ്ഡിപിഐ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/rafi.knr.3/videos/273966667939971/?t=0
Read More