കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ. ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട ഒരു യുവാവ് മുങ്ങിമരിച്ചു. പട്വ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കല്‍പേഷ് ഷിയാല്‍, വിജയ് ഗുജാരിയ, നികുല്‍ ഗുജാരിയ, ജീവന് ഗുജാരിയ എന്നീ നാലു യുവാക്കളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. കനത്ത തിരമാലയില്‍ പെട്ട യുവാക്കള്‍ മുങ്ങിപ്പോകുന്നത് കടല്‍ തീരത്തുണ്ടായിരുന്ന എംഎല്‍എയും സംഘവും കണ്ടു. ബോട്ടുമായി എത്തിയ സോളങ്കിയും സംഘവും കടലില്‍ ചാടി മൂന്നു യുവാക്കളെ രക്ഷപ്പെടുത്തി. എന്നാല്‍ ജീവന് ഗുജാരിയ ഒഴുക്കില്‍പ്പെട്ടു. ഇയാളുടെ മൃതദേഹം വൈകുന്നേരം കണ്ടെത്തി.
Read MoreTag: sea
കടലിനടിയില്‍ റോഡ് ! പഴക്കം 7000 വര്‍ഷം
കൊർചുള: ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്. ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം. റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്റെ സൂചനയായി കാണുന്നു. അതിനിടെ കോര്ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി കണ്ടെത്തി. കോര്ചുള ദീപിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം…
Read Moreപെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവ് കടലില്‍ മരിച്ച നിലയില്‍ ! കൊലപാതകം എന്ന് ബന്ധുക്കള്‍;ആത്മഹത്യയെന്ന് പോലീസ്…
ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. സംഭവം കൊലപാതകമാണെന്ന് പറഞ്ഞ് മരിച്ച കിരണിന്റെ ബന്ധുക്കള്‍ നേരത്തേ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പൊലീസിന്റെ കണ്ടെത്തല്‍.പ്രണയനൈരാശ്യത്തിനൊപ്പം പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുടെ മര്‍ദനവും ആത്മഹത്യയ്ക്ക് കാരണമായി. പെണ്‍കുട്ടിയുടെ സഹോദരന് ഹരി, സഹോദരീ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളെ പേടിച്ച് കിരണ്‍ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
Read Moreകൊച്ചിയെ കടല്‍ വിഴുങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല ! തുറന്നു പറച്ചിലുമായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്…
കൊച്ചി നഗരം ഭാവിയില്‍ കടലില്‍ താഴുമെന്ന പ്രവചനത്തില്‍ യാതൊരു അതിശയോക്തിയുമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്. ‘ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല’ – ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ തുറന്നു പറച്ചില്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ പതുക്കെയാക്കി കഴിഞ്ഞാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും. അത് വേഗത്തിലാകുമ്പോഴാണ് നമ്മളെ ബാധിക്കുന്നത്. അങ്ങനെയാണ് വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്. എന്നാല്‍, കാലാവസ്ഥ എന്നു പറയുന്നതു വലിയൊരു ശക്തിയാണ്. അതൊരു പ്രാദേശിക പ്രഭാവമല്ല. പ്രാദേശിക കാര്യങ്ങളില്‍ ചിലപ്പോള്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ അത് ആഗോള തലത്തില്‍ വരുമ്പോള്‍ അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല. ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും…
Read Moreപൊടുന്നൊനെ ഉയര്‍ന്നു വരുന്ന മഞ്ഞു സ്തൂപം ക്ഷണനേരത്തില്‍ തന്നെ കടലിലേക്ക് അടര്‍ന്നു വീഴുന്നു ! അപൂര്‍വ ദൃശ്യത്തിന്റെ വീഡിയോ വൈറലാകുന്നു…
മഞ്ഞുമലകള്‍ എന്നും കണ്ണുകള്‍ക്ക് ആനന്ദദായകമാണ്. കടലിലെ മഞ്ഞുമലകള്‍ സൗന്ദര്യം തുളുമ്പുന്നതാണെങ്കിലും പലപ്പോഴും സമുദ്ര യാത്രികര്‍ക്ക് അപകടങ്ങളും സൃഷ്ടിക്കുന്നു. ഇത്തരമൊരു മഞ്ഞുമലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്തൂപം പോലെ ഉയര്‍ന്നു പൊങ്ങിയ ശേഷം അടര്‍ന്നു കടലിലേക്ക് പതിക്കുന്ന കൂറ്റന്‍ മഞ്ഞുപാളിയുടെ ദൃശ്യം കൗതുകമാകുന്നത്. മഞ്ഞുപാളിക്ക് കടല്‍ ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്. അതുകൊണ്ടാണ് അവ കടല്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നത്. ശുദ്ധജലത്തേക്കാള് സാന്ദ്രത കൂടുതലാണ് കടല്‍ ജലത്തിന്. കടല്‍ ജലത്തിലെ ലവണാംശവും അതിന്റെ സാന്ദ്രത ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇതുമൂലമാണ് കടലിലേക്ക് പതിക്കുന്നതിനു മുമ്പ് മഞ്ഞുപാളി സ്തൂപം പോലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വമായ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
Read More