ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ് അപകടകരമാംവിധം ഉയര്‍ത്തുമെന്ന മുന്നറിപ്പ് വരാന്‍ തുടങ്ങിയിട്ട് കുറേകാലമായി. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പ്രകാരം ഇന്ത്യന്‍ തീരങ്ങളിലുടനീളം കടല്‍ നിരപ്പ് ഈ നൂറ്റാണ്ട് അവസാനത്തോടെ 3.5 ഇഞ്ച് മുതല്‍ 34 ഇഞ്ച് വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. അതായത് 2.8 അടി വരെയായിരിക്കും ഈ ഉയര്‍ച്ച. ആഗോളതാപനത്തിലെ വര്‍ധനവാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി സമുദ്രതീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഇന്ത്യന്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും. ഇത് പ്രകാരം കൊച്ചിക്കും കുട്ടനാടിനും മുംബൈയ്ക്കും ഇനി 30 വര്‍ഷം കൂടിയേ ആയുസുണ്ടാവുകയുള്ളൂ…? എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ഇത്തരത്തില്‍ കടല്‍ ഉയരുന്നതിനെ തുടര്‍ന്ന് കൊച്ചി അടക്കമുള്ള നിരവധി നഗരങ്ങളാണ് ആദ്യം മുങ്ങിത്താഴുക. കുട്ടനാട് അടക്കം ദക്ഷിണ കേരളത്തിലെ അനേകം സ്ഥലങ്ങളും പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.ഈ പ്രതികൂലമായാ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മുംബൈ അടക്കമുള്ള ഇന്ത്യയുടെ…
Read More