സോഷ്യല്‍ മീഡിയയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമായി സെബി. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് ടിപ്സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്ളുവന്‍സേഴ്സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, സെബി മാനദണ്ഡങ്ങള്‍ പാലിക്കാതെ യൂട്യൂബ് ചാനലുകളില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നതാണ് സെബിയെ ഈയൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്. ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നത് വര്‍ധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്. പുതു സാങ്കേതിക…
Read MoreTag: sebi
അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി ! പിഴയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും…
അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്കുന്നതില് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…
Read More