കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ കശക്കിയെറിയുന്നു. കോവിഡിന്റെ ഒന്നാം വരവിനു ശേഷം എല്ലാം ഒന്ന് ശാന്തമായതായിരുന്നുവെങ്കിലും രണ്ടാം വരവ് കൂടുതല്‍ ശക്തിയോടെയാണ്. തണുപ്പുകാലം ആരംഭിച്ചതോടെ വൈറസ് വ്യാപനം അതിവേഗത്തിലാണ്. ബ്രിട്ടനുള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. ജര്‍മനിയിലും ഇറ്റലിയിലും പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ജര്‍മ്മനിയില്‍ ഇന്നലെ 21,506 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇറ്റലിയില്‍ 37,809 പേരെയാണ് ഇന്നലെ കോവിഡ് ബാധിച്ചത്. രണ്ടു രാജ്യങ്ങളിലേയും ആശുപത്രികളിലേക്ക് കോവിഡ് രോഗികളുടെ ഒഴുക്ക് ആരംഭിച്ചതോടെ, ഒന്നാം വരവിലേതുപോലെ ആരോഗ്യ സംരക്ഷണ രംഗം താറുമാറാകുമെന്ന ഭയം ഉയര്‍ന്നിട്ടുണ്ട്. ഒരു ഭൂഖണ്ഡം എന്ന നിലയില്‍, ലോകത്തിലെ ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലമായി മാറിയിരിക്കുന്നു യൂറോപ്പ്. ഇതുവരെ 12 ദശലക്ഷം രോഗികളാണ് ഇവിടെയുള്ളത്. ജര്‍മനിയിലും ഇറ്റലിയിലും ഇതുവരെ, ചികിത്സ ആവശ്യമായ രോഗികള്‍ക്ക് അത് നല്‍കാന്‍ കഴിയുന്നുണ്ടെങ്കിലും, ഈ അവസ്ഥ ഒരു പത്ത്…
Read MoreTag: second coming
കോവിഡിന്റെ രണ്ടാം വരവില്‍ വിറച്ച് യൂറോപ്പ് ! രോഗമുക്തി നേടിയ സ്‌പെയിനിലും ഫ്രാന്‍സിലും രോഗം അതിവേഗം പടരുന്നു; അമേരിക്കയില്‍ സ്ഥിതി നിയന്ത്രണാതീതം…
ലോകത്തെ തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്കു തള്ളിയിടാന്‍ കോവിഡിന്റെ രണ്ടാം വരവ്. രോഗമുക്തി നേടിയ സ്‌പെയിനും ഫ്രാന്‍സും യുകെയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതിലും കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ദക്ഷിണാഫ്രിക്കയിലും മെക്‌സിക്കോയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകം എന്ന് പഴയ സ്ഥിതിയിലേക്ക് പോകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യം. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഹോങ്കോങ്, ബൊളിവിയ, സുഡാന്‍. എത്യോപ്യ തുങ്ങിയ രാജ്യങ്ങളിലും കോവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. ബള്‍ഗേറിയ, ഉസ്ബസ്‌ക്കിസ്ഥാന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഓരോ ദിവസവും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെങ്കിലും കോവിഡ്…
Read More