മലയാള സിനിമയിലെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേം. 1998ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സിയാദ് കോക്കറായിരുന്നു നിര്‍മിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ്. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍വച്ചാണ് നിര്‍മാതാവ് സിയാദ് കോക്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയറാം, സുരേഷ് ഗോപി, മഞ്ജുവാര്യര്‍, കലാഭവന്‍ മണി, ജനാര്‍ഥനന്‍, സുകുമാരി തുടങ്ങി വന്‍ താരനിരയായിരുന്നു സമ്മര്‍ ഇന്‍ ബത്ലഹേമില് അണിനിരന്നത്. അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തി.…
Read More