കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ ഇരകളാകുന്നതില്‍ അധികവും യുവാക്കള്‍. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍…
Read MoreTag: SECOND WAVE
രാജ്യത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ വരുമോ ? മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാംതരംഗത്തിന് തുടക്കമായെന്ന് ആരോഗ്യമന്ത്രാലയം; കാര്യങ്ങള്‍ പിടിവിട്ടു പോയേക്കാം എന്ന് സൂചന…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനു തുടക്കമായെന്ന് സൂചന. കോവിഡ് നിയന്ത്രണ വിധേയമായെന്ന് ആശ്വസിച്ചിരിക്കെയാണ് മാര്‍ച്ച് മാസത്തോടെ രോഗബാധ വീണ്ടും രൂക്ഷമായത്. ദിനംപ്രതി കാല്‍ലക്ഷത്തോളം പേര്‍ രോഗികളാകുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അടുത്ത ആഴ്ചകളിലും മാസങ്ങളിലും ഏറ്റവും രൂക്ഷമായ സ്ഥിതിയാകും നേരിടേണ്ടി വരികയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗര- ഗ്രാമ മേഖലകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നില്ല. ഇത് വന്‍തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കും. സമ്പര്‍ക്കപട്ടിക തയ്യാറാക്കല്‍, ക്വാറന്റീന്‍, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ നടപടികള്‍ കര്‍ശനമായി നടപ്പാക്കണം. രോഗവ്യാപന സാധ്യത കര്‍ശനമായി തടഞ്ഞില്ലെങ്കില്‍…
Read More