ഭര്‍ത്താവിനും കുട്ടിയ്‌ക്കൊപ്പം ആന്ധ്രയില്‍ എന്ന വ്യാജേന യുവതി ‘പാലക്കാട്ട്’ കഴിഞ്ഞത് 17 വര്‍ഷം; യുവതിയെ ഒപ്പം താമസിപ്പിച്ചിരുന്നത് അടുത്തബന്ധു…

ആന്ധ്രപ്രദേശില്‍ ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം കഴിയുകയാണെന്നു പറഞ്ഞ് യുവതി വീട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചത് 17 വര്‍ഷം. 2004-ല്‍ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കുപോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീയാണ് ആരുമറിയാതെ പ്രണയിച്ച ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടുനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. 17 വര്‍ഷം മുന്‍പ് ആന്ധ്രയില്‍ അധ്യാപികയായി ജോലി ലഭിച്ചു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ സമയത്ത് 26 വയസ്സായിരുന്നു പ്രായം. അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്കുവിളിച്ചു. പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015-ല്‍ യുവതിയുടെ പേരിലൊരു ആധാര്‍ കാര്‍ഡ് കുടുംബവീട്ടിലെത്തി. ആധാറില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് അടുത്തബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയംതോന്നിയ വീട്ടുകാര്‍ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാല്‍, അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി. തുടര്‍ന്ന് ആധാറിലെ തമിഴ്നാട് നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ, ഫലമുണ്ടായില്ല. ഒടുവില്‍ ആധാറിന്…

Read More