സംവിധായകന് ബാലാജി മോഹനും നടി ധന്യ ബാലകൃഷ്ണനും തമ്മിലുള്ള രഹസ്യ വിവാഹം ഒരു വര്‍ഷത്തിനു ശേഷം അടുത്തിടെയാണ് വെളിപ്പെട്ടത്. ധന്യ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ സ്ഥിരീകരണവുമായി ബാലാജിയും രംഗത്തെത്തി. ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച വിവാഹ വിവരം പരസ്യമാക്കിയത്. തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണ. ലൗ ആക്ഷന്‍ ഡ്രാമ പോലുള്ള ചിത്രത്തിലൂടെ മലയാളിക്കും സുപരിചിത. ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ബാലാജി മോഹന്റെ രണ്ടാം വിവാഹം ആണിത്. 2012ല്‍ അരുണയുമായി ബാലാജി വിവാഹിതന് ആയെങ്കിലും 2013ല്‍ തന്നെ അവര്‍ വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ കല്‍പികയുടെ ആരോപണത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകന്. അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകന് തന്റെ…
Read More