വ്ളാദിമിര്‍ പുടിനെ പിന്തുണയ്ക്കുന്ന ബ്ലോഗര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ യുവതിയായ കില്ലറെന്ന് വിവരം. സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ ഒരു കഫേയിലുണ്ടായ സ്ഫോടനത്തില്‍ കഴിഞ്ഞ ദിവസമാണ് പുടിന്റെ അടുത്ത അനുയായിയായ വ്ളാദ്ലെന് ടാടാഴ്സ്കി എന്ന ബ്ളോഗര്‍ മാക്സിം ഫോമിന് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ 26 വയസ്സുള്ള ദാരിയ ട്രെപ്പോവ എന്ന യുവതിയാണെന്നാണ് റഷ്യന്‍ ആഭ്യന്തരമന്ത്രാലയം പറയുന്നത്. ഇവരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യയെയും പുടിനെയും അനുകൂലിച്ചുള്ള ബ്ളോഗ് എഴുത്തിലൂടെ അനേകം ഫോളോവേഴ്സിനെ ഉണ്ടാക്കിയ ബ്ളോഗറും മാധ്യമപ്രവര്‍ത്തകനുമാണ് വ്ളാദ്ലാന് ടാടാഴ്സ്കി. മാക്സിം ഫോമിന് എന്നാണ് ഇയാളുടെ യഥാര്‍ത്ഥപേര്. റഷ്യയുടെ യുക്രെയിന് അധിനിവേശത്തെ അനുകൂലിച്ച് വ്ളാദ്ലാന് എന്ന പേരില്‍ ഫോമിന് എഴുതുന്ന ബ്ളോഗിന് അനേകം ഫോളോവേഴ്സാണ് ഉള്ളത്. ഫോമിന്റെ വധത്തെ ഭീകരത എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. ജയിലിലാക്കിയിട്ടുള്ള റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ പിന്തുണയ്ക്കുന്ന സംഘത്തിന്റെ സഹായത്തോടെ യുക്രെയിന് നടപ്പിലാക്കിയ ഭീകരപ്രവര്‍ത്തി…
Read More