സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പൊരിഞ്ഞ അടി. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളുമായി 33 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം. സര്‍വകലാശാല ക്യാംപസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 33 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇരുഭാഗത്ത് നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read MoreTag: security
തനിക്ക് പ്രവേശനമില്ല! മാസ്ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്;വീഡിയോ കാണാം…
മാസ്ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു. ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന് പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു. ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന് വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആരും തന്നെ…
Read Moreമദ്യശാലകൾക്ക് “വിഐപി’ സുരക്ഷ ! ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വരുന്പോൾ മദ്യപന്മാർ മദ്യശാലകൾ കുത്തിത്തുറക്കാൻ സാധ്യതയെന്ന് വിലയിരുത്തൽ…
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും വിഐപി സുരക്ഷ. ജില്ലാ പോലീസ് മേധാവിമാരുടേയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തിൽ കനത്ത കാവലും സുരക്ഷയുമാണ് മദ്യശാലകള്‍ക്കും മറ്റും ഒരുക്കിയത്. മോഷണസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്രയും സുരക്ഷ പോലീസും എക്സൈസും ഏര്‍പ്പെടുത്തുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു. കോവിഡ് വ്യാപനത്തത്തുടര്ന്ന് കഴിഞ്ഞ ദിവസം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലാണ് പ്രഖ്യാപനവും മദ്യശാലകള്‍ അടച്ചതും. അതിനാല്‍ പലര്‍ക്കും മദ്യം ആവശ്യത്തിന് സൂക്ഷിക്കാന്‍ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മദ്യവില്‍പ്പന വീണ്ടും ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ മേയ് രണ്ടു മുതല്‍ ഒന്‍പതു വരെ അതിതീവ്ര നിയന്ത്രണമെന്ന മുന്നറിയിപ്പ് വന്നതോടെ മദ്യത്തിന് കടുത്ത ക്ഷാമമായി. ഈ സാഹചര്യത്തിലാണ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍…
Read Moreയാത്ര വീണ്ടും ഒത്തുചേരാനുള്ള ചെറിയ ഇടവേള മാത്രമാകട്ടെ: റെയില്‍വേ പോലീസ് പറയുന്നു
സുരക്ഷിത ട്രെയിന്‍ യാത്രയ്ക്ക് മുന്നറിയിപ്പുമായി റെയില്‍വെ പോലീസ്. കേരള റെയില്‍വെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ തയാറാക്കിയ ഹ്രസ്വ ചിത്രം ഫേസ്ബുക്കില്‍ കൂടി പങ്കുവച്ചാണ് ട്രെയിന്‍ യാത്രക്കിടെ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിച്ചത്. ‘പ്രിയപ്പെട്ട യാത്രക്കാരെ, ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്ബോഡിലോ വാതിലിന് അരികില്‍ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി കേരള റെയില്‍വെ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയില്‍വെ പോലീസ് ഒപ്പമുണ്ട്. ശുഭയാത്ര. സുരക്ഷിത യാത്ര’. കേരള റെയില്‍വെ പോലീസ് എസ്പി മെറിന് ജോസഫ് പറഞ്ഞു.
Read More