ഇരുചക്ര വാഹനം മാറ്റിവയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഹോസ്റ്റല്‍ മേട്രന്റെ പണി തെറിക്കും. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനെ കയ്യേറ്റം ചെയ്ത കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശം തറയില്‍മീത്തല്‍ ആര്യാ ബാലനാണ് ജോലി നഷ്ടമായിരിക്കുന്നത്. കൊച്ചി സര്‍വകലാശയ്ക്കു കീഴിലുള്ള ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. രോഗിയുമായി ആശുപത്രിയില്‍ എത്തിയ ആര്യയുടെ സ്കൂട്ടര്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മാറ്റി വയ്ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ആര്യ ഹോസ്പിറ്റലിനകത്തേക്ക് പോയി. തിരികെയെത്തുമ്പോള്‍ ആര്യ കണ്ട കാഴ്ച സെക്യൂരിറ്റി സ്കൂട്ടര്‍ മാറ്റി വയ്ക്കുന്നതായിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ അവര്‍ യുവാവിന്റെ ചെകിട്ടത്തടിക്കുകയായിരുന്നു. ആശുപത്രിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ ആര്യയ്ക്കെതിരേ രംഗത്തെത്തുകയും ചെയ്തു. ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് മേട്രനെതിരേ പോലീസ് ക്രിമിനല്‍…
Read More