അവതരണം, അവതരണം,നൃത്തം തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സീതാലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ തടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് നടി വിമര്‍ശകര്‍ക്കെതിരേ തുറന്നടിച്ചത്. സ്റ്റോപ്പ് ബോഡി ഷെയ്മിംഗ്, ഹോര്‍മോണ്‍ ഇന്‍ ബാലന്‍സ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… എനിക്കു തടി ഉണ്ട്. ഇപ്പോള്‍ മാത്രം അല്ല ഞാന്‍ വയസ്സറിയിച്ച (ഋതുമതി) കാലം തൊട്ടേ. തടി മാത്രം അല്ല ശരീരത്തില്‍ രോമവളര്‍ച്ചയും കൂടുതലാണ്. ഇത് രണ്ടും എനിക്കു ഒരു ഭാരം ആയി തോന്നിയിട്ടില്ല. കൂടാതെ കുടുംബപരമായും ഞങ്ങള്‍ എല്ലാം തടിച്ച ശരീരപ്രകൃതി ഉള്ളവര്‍ തന്നെയാണ്. അന്നേ, ആ തടി വെച്ച് ഞാന്‍ ഓടും, ചാടും, മതിലില്‍ കേറും, മരത്തില്‍ കേറും. അപ്പോള്‍ മാത്രമല്ല ഇപ്പോഴും. ഇന്നും എന്റെ മകള്‍ അടക്കം ആ പ്രായത്തിലുള്ള കുട്ടികള്‍ക്കും,…
Read More