പാക്കിസ്ഥാന് വനിത സീമ ഹൈദറിന്റെയും ഇന്ത്യന്‍ പൗരന് സച്ചിന് മീണയുടെയും പ്രണയം രാജ്യമാകെ ചര്‍ച്ചയായ വിഷയമാണ്. ഏറെ നിയമനടപടികള്‍ക്കൊടുവില്‍ ഇരുവരും ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ഇപ്പോഴിതാ സച്ചിനെ പരിഹസിച്ച അയല്‍വാസിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് സീമ ഹൈദര്‍. അയല്‍വാസിയായ യുവതിക്കെതിരേയാണ് സച്ചിനെ പരിഹസിച്ച സംഭവത്തില്‍ മാനനഷ്ടക്കേസ് നല്കാന് സീമ ഒരുങ്ങുന്നത്. മിതിലേഷ് ഭാട്ടി എന്ന അയല്‍ക്കാരിയാണ് സച്ചിനെ ചീവീടിനോട് ഉപമിച്ച് പരിഹസിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിറത്തിന്റെയും ശാരീരിക അവസ്ഥകളുടേയും പേരില്‍ ആളുകളെ പരിഹസിക്കുന്നത് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല.വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യത്താണ് നാമുള്ളതെന്നും സീമ ഹൈദറുടെ അഭിഭാഷകന് എ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നാണ് കാമുകനെ തേടി സീമാ ഹൈദര്‍ ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന സച്ചിന് മീണ സീമയെ പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും 2019ലാണ്.ഓണ്‍ലൈന്‍ ഗെയിം പബ്ജിയിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തില്‍…
Read MoreTag: seema haider
സീമ ഡല്‍ഹിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടു ! സച്ചിന്റെ തകര്‍ന്ന ഫോണില്‍ നിന്ന് ഡേറ്റ ശേഖരിക്കാന്‍ പോലീസ്
കാമുകനെത്തേടി നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്ക് വനിത സീമ ഹൈദര്‍ അറസ്റ്റ് ഭയന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി നോയിഡ പോലീസ്. തിങ്കളാഴ്ച അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ ഇവര്‍ ഡല്‍ഹിയിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിനു ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 2019ല്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിന് മീണയെ സീമ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മെയില്‍ നേപ്പാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. ഡല്‍ഹിയിലേക്ക് ബസ് മാര്‍ഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിന് കൂട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട സച്ചിന് താന്‍ സീമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി പിതാവിനോടു പറഞ്ഞുവെന്നു പോലീസിനു മൊഴി നല്കി. ഇന്ത്യന്‍ ജീവിതരീതി പിന്തുടരാമെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പിതാവ് അറിയിച്ചു. വിവാഹത്തിന്റെ നടപടിക്രമങ്ങള്‍ക്കായി ബുലന്ദ്ശഹറിലെ കോടതിയെ ഇവര്‍ സമീപിച്ചു. എന്നാല്‍…
Read Moreസീമയെ ഇനി വേണ്ടെന്നു പാക് കുടുംബം ! ഇന്ത്യ വിട്ട് അങ്ങോട്ടില്ലെന്നു യുവതി
ലക്നോ: ഓൺലൈൻ ഗെയിമായ പബ്ജി കളിക്കിടെ ഇന്ത്യക്കാരനായ യുവാവുമായി പ്രണയത്തിലായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഗുലാം ഹൈദരിനെ ഇനി തങ്ങൾക്കു വേണ്ടെന്നു പാക്കിസ്ഥാനിലെ കുടുംബവും നാട്ടുകാരും. സീമ ഇനിയൊരിക്കലും മുസ്ലിം അല്ലെന്നും അവൾ സമുദായത്തിനും രാജ്യത്തിനും അപമാനം വരുത്തിവച്ചെന്നും ബന്ധുക്കൾ വ്യക്തമാക്കി. മടങ്ങിയെത്തിയാൽ സീമയെ വകവരുത്തുമെന്നു ചില മതസംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, താൻ ഇന്ത്യക്കാരിയായി മാറിയെന്നും ഒരിക്കലും പാക്കിസ്ഥാനിലേക്കില്ലെന്നും സച്ചിനാണു തന്റെ ഭർത്താവെന്നും താൻ ഹൈന്ദവമതം സ്വീകരിച്ചതായും സീമ പറഞ്ഞു. പാക്കിസ്ഥാനിലേക്കു വിട്ടാൽ താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി വ്യക്തമാക്കി. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ സീമ ഹൈദരെയും (27) ഏഴു വയസിൽ താഴെയുള്ള നാലു മക്കളെയും കഴിഞ്ഞ നാലിനാണ് ഗ്രേറ്റർ നോയിഡയിലെ വാടകവീട്ടിൽ തൊട്ടടുത്ത ഗ്രാമമായ രബുപുര സ്വദേശി സച്ചി (25)നൊപ്പം അറസ്റ്റ് ചെയ്തത്. 2019ൽ കോവിഡ് കാലത്ത് ഓൺലൈൻ…
Read More