മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഒക്കെയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് സീമ. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് മെസേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടുക്കി രംഗത്ത് എയിരിക്കുകയാണ് സീമ വിനോദ്. ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ അനീഷ് എന്നയാള്‍ക്ക് സീമ നല്കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. സീമ വിനീതിന്റെ കുറിപ്പ് ഇങ്ങനെ… കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ് അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടിനിക്കുവാണെന്നു അറിഞ്ഞില്ല. പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ. കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത് നിനക്കോക്കെ…
Read MoreTag: seema vineeth
കൊള്ളാമല്ലേ സാധനം ! കോമഡി പ്രോഗ്രാമില്‍ നിന്നുണ്ടായത് ഞെട്ടിക്കുന്ന അനുഭവമെന്ന് സീമ വിനീത്…
പുറമേ പുരോഗമനം നടിക്കുകയും ഉള്ളില്‍ തികഞ്ഞ യാഥാസ്ഥിതിക വാദം വച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ എന്നതാണ് മലയാളികള്‍ക്കു നേരെയുള്ള പ്രധാന ആക്ഷേപങ്ങളിലൊന്ന്. പുറമേ എത്ര പുരോഗമനം പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ മലയാളി തനിനിറം കാട്ടാറുണ്ട്. ഇത്തരത്തില്‍ മലയാളിയുടെ കപട പുരോഗമന വാദത്തിന്റെ ഇരകളില്‍ പ്രമുഖരാണ് ട്രാന്‍സ്ജെന്‍ഡേഴ്സ്. പുരോഗമനം പറയുന്ന ആള്ക്കാര് പോലും ഇവരെ പുച്ഛ മനോഭാവത്തോടെ കാണുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു വൈരുദ്ധ്യാത്മകമായ സംഭവം. സമൂഹത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് ഇരയാകാറുണ്ട്. അങ്ങനെയുള്ള ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം സീമ വിനീത്. മിനിസ്ക്രീനിലെ സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമായ വോഡഫോണ്‍ കോമഡി സ്റ്റാര്സ്ലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. മാത്രമല്ല ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. ആണായാണ് താരം ജനിച്ചതും വളര്‍ന്നതും. വിനീത് എന്നായിരുന്നു താരത്തിന്റെ…
Read Moreവീട്ടിലെ പുതിയ അതിഥിയുടെ ഫോട്ടോ പങ്കുവെച്ച് സീമ വിനീത് ! താരത്തിന്റെ ജീവിതത്തിലെ പുതിയ വിശേഷം ഇങ്ങനെ…
പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനിത് ജനിച്ചത് പുരുഷനായി ആണെങ്കിലും പിന്നീട് സ്വത്വം തിരിച്ചറിഞ്ഞ് സ്ത്രീയാകുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോടു സീമ വിനീത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സഹോദരന്റെ മകന്റെ പേരിടല്‍ ചടങ്ങാണ് വിശേഷം. ഈ ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ ആണ് ഇതിനോടകം ചിത്രത്തിന് താഴെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി. അനന്തരവന് കനല് അപ്പച്ചിയുടെ മടിയില്‍ ഇന്ന് അവന് അവന്റെ അച്ഛന് നൂലു കെട്ടി എന്നാണ് താരം കുറിച്ചത്. ഒരുപാട് പേരാണ് ഇപ്പോള്‍ ആശംസകളുമായി എത്തുന്നത്. ഒരുപാട് കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്. സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ എന്നും ചേച്ചിയുടെ കണ്ണിലെ സന്തോഷം കാണുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷം ആകുന്നു എന്നുമൊക്കെയുള്ള കമന്റുകളേറെയും.
Read More