ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി. മാര്‍ച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റില്‍ ഇടംനല്‍കി; മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിക്ക് ആര്യയെക്കുറിച്ച് പറയാനുള്ളത്…

  നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. റിയാലിറ്റി ഷോ ഫൈനലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മൂന്നു പെണ്‍കുട്ടികളാണ് ഫൈനലില്‍ ഇടം നേടിയത്. എന്നാല്‍ ഫൈനലില്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ആര്യ എല്ലാവരെയും ഞെട്ടിച്ചു. ഒരാളെ തിരഞ്ഞെടുത്ത് മറ്റു രണ്ടു പേരെ നിരാശനാക്കാന്‍ തന്റെ മനസ് അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് താരം തടിതപ്പിയത്. ആര്യ പെണ്‍കുട്ടികളെ ചതിച്ചെന്ന രീതിയിലാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കത്തിക്കയറിയത്. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ കുഞ്ചു എന്നറിയപ്പെടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേക ശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലില്‍ വധുവിന്റെ വേഷത്തില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്പോള്‍ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍…

Read More