പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഒരു സ്പോര്‍ട്സ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീര്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കിയത്. ഒരു പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് 20 കോടി ഓഫര്‍ ചെയ്തിട്ടും സച്ചിന് അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഇത്തരം കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോള്‍ മോഡലുകളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നു ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മൂന്ന് കോടി രൂപയാണു ഞാന്‍ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.…
Read MoreTag: sehwag
മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര’ പാട്ടിന് ചുവടുവച്ച് സെവാഗ് ! വീഡിയോ കിടുക്കിയെന്ന് ആരാധകര്‍
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ എന്റര്‍ടെയിനര്‍ ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. അതാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ ബോളില്‍ തന്നെ സിക്സും ഫോറും പായിക്കുന്ന സെവാഗിനെ ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടാന്‍ കാരണവും ഈ സ്റ്റൈല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ സേവാഗിന്റെ പുതിയ ടിക്ടോക് വിഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മോഹന്‍ലാലിന്റെ ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’ എന്ന ഗാനത്തിനു വ്യായാമത്തിനിടെ ചുവടുവെക്കുകയാണ് സേവാഗ്. എം.ജി. ശ്രീകുമാര്‍ പാടിയ റിമിക്സ് വേര്‍ഷനാണ് സേവാഗിന്റെ ചുവടുവെപ്പ്. സേവാഗിന്റെ ഈ വിഡിയോ മോഹന്‍ലാല്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എല്ലാവര്‍ഷവും ജന്മദിനത്തില് മോഹന്‍ലാലിനെ സേവാഗ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിക്കും. തിരിച്ച് ലാലും അങ്ങനെ തന്നെ. ഇരുവരുടെയും ആശംസകള്‍ ആരാധകര്‍…
Read Moreപാകിസ്ഥാനെതിരേ ബാറ്റിംഗിന് ഇറങ്ങാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് കിട്ടിയപ്പോള്‍ സെവാഗിന്റെ വക ഉഗ്രന്‍ കമന്റ് ! വീരുവിന്റെ ട്രോള്‍ ഏറ്റെടുത്ത് ആരാധകര്‍…
ഗയാന:വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന് മല്‍സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പാക് താരങ്ങള്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതോടെ ഇന്ത്യയുടെ സ്കോര്‍ബോര്‍ഡില്‍ വന്നു വീണത് 10 റണ്‍സാണ്. രണ്ടു തവണയായി അഞ്ചു റണ്‍സ് വീതം പിഴ ചുമത്തിയതോടെയാണ് ബാറ്റു ചെയ്യാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് ലഭിച്ചത്. ഇതോടെ, പാക്കിസ്ഥാന് ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആകെ 124 റണ്‍സേ എടുക്കേണ്ടി വന്നുള്ളൂ. ട്രോളുകളുടെ ആശാനായ വീരേന്ദര്‍ സെവാഗ് ഈ അവസരവും പാഴാക്കിയില്ല. ഇന്ത്യയ്ക്ക് ലഭിച്ച 10 റണ്‍സ് ‘ദീപാവലി ബോണസാ’ണെന്നു പറഞ്ഞ സേവാഗിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിനു പിന്നാലെ പാക്കിസ്ഥാന് ബാറ്റു ചെയ്യുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാറ്റു ചെയ്യുന്നതിനിടെ പാക് താരങ്ങള്‍ അനുവദനീയമല്ലാത്ത മേഖലയിലൂടെ റണ്ണിനായി ഓടുന്നത് ശ്രദ്ധിയല്പ്പെട്ട അംപയര്‍മാര്‍ 13-ാം…
Read Moreസൈന്യത്തിനു നേരെ കല്ലെറിഞ്ഞ യുവാവിനെ വാഹനത്തില്‍ കെട്ടിവച്ച സംഭവം; മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗിന്റെ വക അഭിനന്ദനം
സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കാഷ്മീരി യുവാവിനെ വാഹനത്തില്‍ കെട്ടി വച്ച മേജര്‍ നിതിന്‍ ഗൊഗോയ്ക്ക് ക്രിക്കറ്റ് താരം വീരേന്ദ്ര് സെവാഗിന്റെ വക അഭിനന്ദനം.ഭീകരവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി മേജര്‍ നിതിന്‍ ഗോഗോയ്ക്ക് കരസേന പ്രത്യേക ബഹുമതി നല്കി ആദരിച്ചതിനു പിന്നാലെയാണ് സെവാഗിന്റെ അഭിനന്ദനം. ‘മെഡല്‍ നേട്ടത്തിന് അഭിനന്ദനങ്ങള്‍, മേജര്‍ നിതിന്‍ ഗോഗോയ്. സൈനികരെയും മറ്റും സുരക്ഷിതരാക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്’–സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പിനിടെയായിരിുന്നു സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിന് ഫാറുഖ് അഹമ്മദ് ധര് എന്ന യുവാവിനെ സേനാവാഹനത്തിന്റെ ബോണറ്റില്‍ കെട്ടിവച്ചു കൊണ്ടുപോയത്. തുടര്‍ന്ന് ഈ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സൈനികക്കോടതി അന്വേഷണം നടത്തുന്നതിനിടെയാണ് മേജര്‍ക്ക് കരസേനാ മേധാവി ബിപിന്‍ റാവത്ത് അംഗീകാരം നല്‍കിയത്. Congratulations Major Nitin Gogoi for the medal of commendation. Great effort…
Read More