രാജ്യത്തുടനീളം മീടു ക്യാമ്പയ്ന് കത്തിപ്പടരുകയാണ്. ഓരോ ദിവസവും നിരവധി പ്രമുഖരുടെ മുഖംമൂടികളാണ് അഴിഞ്ഞു വീഴുന്നത്. ക്യാമ്പയ്ന് ശക്തമായതോടെ തങ്ങള്‍ നേരിട്ട അപമാനം തുറന്നു പറയാന്‍ സ്ത്രീകള്‍ക്ക് വല്ലാത്തൊരു ധൈര്യമാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ് സോഷ്യല്‍ മീഡിയയിലെ ജനപ്രിയ പാട്ടുകാരിയായ സേറാ സലീം പങ്കുവെച്ചിരിക്കുന്നത്. മീ ടൂ കാമ്പയിന് എന്ന വേദിയെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി കാണുന്നവര്‍ വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി ചെയ്യുന്നതെന്ന് സേറാ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സേറയുടെ പ്രതികരണം. സേറാ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം MeToo താന്‍ പിഴച്ചവളല്ല മോശക്കാരിയല്ല വിശുദ്ധയാണ് പതിവ്രതയാണ് എന്ന് പൊതുബോധത്തിന് മുന്നില്‍ എസ്റ്റാബ്ലിഷ് ചെയ്യേണ്ടി വരുന്ന രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ടൂള്‍ കൂടിയാണ് MeToo കാമ്പയിന്. അങ്ങിനെയുള്ളപ്പോള്‍ താനൊരു മോശക്കാരിയല്ല, വിശുദ്ധയാണ് പതിവ്രതയാണ്…
Read MoreTag: seira salim
ഫ്ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെയും കുടുംബത്തെയും തെറി പറഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്കി മൊഞ്ചത്തി ഗായിക; അവസാനം കിടിലന്‍ ഒരു പാട്ടും; വീഡിയോ വൈറല്‍
എന്റെ സുഹൃത്തുക്കളായവരും അല്ലാത്തവരുമായ ഹിന്ദു ക്രിസ്ത്യന്‍ സഹോദരിമാരെ കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സ്വന്തമായി കൈവശം ഉള്ള ‘ഫെയ്സ്ബുക്ക് ആങ്ങിളമാര്‍ അവര്‍ക്കില്ലല്ലോ…. പാവങ്ങള്‍…… എന്നാണ് സൈറാ സലിം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മലപ്പുറത്ത് എയിഡ്സ് ബോധവല്‍ക്കരണത്തിനായി തട്ടമിട്ട് ഫല്‍ഷ്മോബ് നടത്തിയ പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിച്ച ആര്.ജെ സൂര്യയെയും ഫെയിസ്ബുക്കിലൂടെ ചീത്തപറയുകയും മോശമാക്കുകയും ചെയ്തവരെയാണ് ഈ യുവഗായിക പരിഹസിക്കുന്നത്. ഇസ്ലാമിനെ ഫ്ളാഷ്മോബിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്തതെന്ന ന്യായീകരണം പറഞ്ഞാണ് ഈ ആങ്ങളമാര് ഇത് ചെയ്യുന്നത്. അതിനായി മോബില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളെ വരെ ഇവര്‍ വെറുതെ വിടുന്നില്ലെന്നും സൈറാ സലിം ചൂണ്ടിക്കാട്ടുന്നു. മുസ്്ലിമായ ഒരു വ്യക്തി തെറ്റ് ചെയ്താലും ശരി ചെയ്താലും അതില്‍ വിധിനിര്‍ണയം നടത്തുന്നത് പടച്ചോനാണ്. അത് ആ വ്യക്തിയും പടച്ചോനും തമ്മിലുള്ള കാര്യമാണ്. അത് ഇസ്ലാമിക നിയമത്തിന്…
Read More