വായ്പയുടെ പ്രതിമാസ ഗഡു (EMI) മുടങ്ങിയതിന്റെ പേരില്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ കാര്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പട്ന ഹൈക്കോടതി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജീവിക്കാനും ഉപജീവനത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിച്ച റിക്കവറി ഏജന്റുമാര്‍ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജീവ് പ്രസാദിന്റെ ഉത്തരവ്. ഇഎംഐയില്‍ കുടിശ്ശിക വരുത്തിയാല്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ക്ക് വാഹനം പിടിച്ചെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ വാഹനം പിടിച്ചെടുത്ത റിക്കവറി ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്കി. ജാമ്യവസ്തു പിടിച്ചെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു മാത്രമേ ബാങ്കുകള്‍ക്ക് വായ്പാ തുക തിരിച്ചുപിടിക്കാനാവൂ. നിയമത്തിലെ ഈ വകുപ്പുകളാണ് ജാമ്യവസ്തു പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Read MoreTag: seized
വിഷ പച്ചക്കറികള്‍ക്കു പിന്നാലെ കാര്‍ബൈഡ് മാമ്പഴവും കേരളത്തിലോട്ട് കയറ്റിവിട്ട് തമിഴന്മാര് ! പിടിച്ചെടുത്തത് ടണ്‍കണക്കിന് ‘വിഷമാമ്പഴം’…
കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കട്ടായം പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ രണ്ട് ടണ്‍ മാമ്പഴം തമിഴ്നാട്ടില്‍ നശിപ്പിച്ചു എന്ന വാര്‍ത്ത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. തിരുപ്പൂര്‍ കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ആറു ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ്.വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ…
Read More