ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിഞ്ഞത് പ്രസവിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം. കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഐഫോണ്‍ നോക്കി പൊക്കിള്‍ കൊടി മുറിച്ച് സ്വയം പ്രസവമെടുത്ത് യുവതി ലോകത്തെ ഞെട്ടിച്ചക്കുകയും ചെയ്തു. ലണ്ടനിലെ ഒരു ഹോട്ടലിലെ ജീവനക്കാരിയായ ഷാര്‍ലറ്റ്(24) എന്ന യുവതിയാണ് സ്വയം പ്രസവമെടുത്തത്. താന്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഷാര്‍ലറ്റ് പറയുന്നത്. ബാത്ത് ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ വയറ്റില്‍ അസ്വഭാവികമായ ചലനങ്ങളും വേദനയും അനുഭവപ്പെട്ടു. എന്താണെന്ന് അറിയാന്‍ ഐഫോണിന്റെ കാമറയിലൂടെ നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുഞ്ഞിന്റെ തലപുറത്തേക്ക് വരുന്നതാണ് ഷാര്‍ലറ്റ് കണ്ടത്. ആദ്യം ഒന്ന് പരിഭ്രമിച്ചു എന്നാല്‍ ധൈര്യം കൈവിടാതെ ബാത്ത് റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും കത്രികയെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചു. പിന്നീട് ഫോണ്‍ ചെയ്ത് പങ്കാളിയോട് വരാന്‍ ആവശ്യപ്പെട്ടു. 28കാരനായ സുഹൃത്ത് മിഗ്വേലുമായി ഷാര്‍ലറ്റ് രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസിക്കുന്നത്.…
Read MoreTag: self delivery
അതിരു കടക്കുന്ന സോഷ്യല്‍മീഡിയ സാഹസങ്ങള്‍ ! യൂട്യൂബ് വീഡിയോ കണ്ട് ആരുടെയും സഹായമില്ലാതെ പ്രസവിക്കാന്‍ ശ്രമിച്ച യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; യുവതി അവിവാഹിത
ലക്നൗ: സോഷ്യല്‍ മീഡിയയില്‍ കാണുന്ന സംഭവങ്ങളുടെ അതിരു കടന്ന അനുകരണങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. യൂട്യൂബ് വീഡിയോ കണ്ട് രഹസ്യമായി പ്രസവിക്കാന്‍ ശ്രമിച്ച യുവതിയും നവജാത ശിശുവും ദാരുണമായി മരണപ്പെട്ടു.പിറന്നു വീഴും മുന്‍പേയായിരുന്നു ആ കുരുന്നിന്റെ ദാരുണാന്ത്യം. പരസഹായമില്ലാതെ പ്രസവിക്കാന്‍ ടെക്നോളജിയുടെ നൂതന വശങ്ങള് തേടിയതാണ് യുവതിയെ ഈ മഹാപാതകത്തിലേക്ക് നയിച്ചത്. ഗോരഖ്പുരിലെ ബിലന്ദ്പുരിലെ വാടക മുറിയില്‍ ഞായറാഴ്ച രാത്രിയാണ് അവിവാഹിതയായ യുവതി ആരുമറിയാതെ പ്രസവിക്കാന്‍ ശ്രമിച്ചത്. 26 കാരിയായ യുവതി നാലു ദിവസം മുന്‍പാണ് മുറി വാടകയ്ക്കെടുത്തത്. പ്രസവ ശുശ്രൂഷയ്ക്ക് അമ്മ വരുമെന്നാണു വീട്ടുടമയോടു പറഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകിവരുന്നതു കണ്ട് അയല്‍വാസികള്‍ വീട്ടുടമയെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി അവിവാഹിതയാണ്. മാനഹാനി ഭയന്നാവും ആരുമറിയാതെ പ്രസവിക്കാന്‍ ശ്രമിച്ചതെന്ന്…
Read More