കുട്ടികള്‍ ദൈവത്തിന്റെ വരദാനമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികളില്ലാതെ വേദനക്കുന്ന നിരവധി ദമ്പതികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. എങ്ങനെയും ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന ആഗ്രഹത്താലാണ് പലരും ഐവിഎഫ് ട്രീറ്റ്‌മെന്റ് നടത്തുന്നത്. എന്നാല്‍ പലരും വഞ്ചിതരാകാറുണ്ടെന്നതാണ് യാഥാര്‍ഥ്യം. നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ വാര്‍ത്തായാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്ടറാണ് ഇത്രയും കുട്ടികളുടെ പിതാവായത്. നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികള്‍ക്ക് അവരറിയാതെ സ്വന്തം ബീജം ഐവിഎഫ് ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍ നല്‍കുകയായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്. ഡോ. ഫിലിപ്പ് പെവെന്‍ എന്ന ഡോക്ടര്‍ നാല്‍പതുവര്‍ഷത്തിനിടെ തന്റെ കീഴില്‍ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ ഈ കുട്ടികളില്‍ ചിലരാണ് ഓണ്‍ലൈന്‍ ഡിഎന്‍എ പരിശോധനയിലൂടെ തങ്ങള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഡോക്ടറുടെ…
Read MoreTag: semen
പെണ്‍കുട്ടിയുടെ മൂത്രപരിശോധനാ ഫലം വന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി; മൂത്രത്തില്‍ ബീജത്തിന്റെ സാന്നിദ്ധ്യം; തെറ്റായ റിപ്പോര്‍ട്ട് കുടുംബത്തെ കണ്ണീരിലാഴ്ത്തിയത് ദിവസങ്ങളോളം…
പാലക്കാട്: മെഡിക്കല്‍ ലാബുകളില്‍ പരിശോധനാ ഫലങ്ങള്‍ പരസ്പരം മാറിപ്പോകുന്നത് പുതുമയുള്ള കാര്യമല്ല. തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് ഒരു കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത് ദിവസങ്ങളോളമാണ്. നാലര വയസുള്ള പെണ്‍കുട്ടിയുടെ മൂത്രപരിശോധന ഫലത്തില്‍ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതാണു സംഭവം. റിപ്പോര്‍ട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ വ്യക്തമായെങ്കിലും ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ഇടപെട്ട സംഭവം കുടുംബത്തെ മാനസികമായി തകര്‍ത്തു. വയറുവേദനയെത്തുടര്‍ന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോഴാണ് കുട്ടിയുടെ മൂത്രപരിശോധനയില്‍ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. രാത്രി ചൈല്‍ഡ് ലൈനില്‍ നിന്നു വിളിക്കുമ്പോഴാണു രക്ഷിതാക്കള്‍ വിവരം അറിയുന്നത്. നോര്‍ത്ത് പൊലീസും വീട്ടിലെത്തി. ഇതോടെ കുടുംബമാകെ ആശങ്കയിലായി. തുടര്‍ന്നാണു ജില്ലാ ആശുപത്രി ലാബില്‍ വീണ്ടും പരിശോധനയ്ക്കയച്ചത്. ആശങ്കയ്‌ക്കൊടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ആദ്യ പരിശോധന…
Read More