കോട്ടയം: ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എം സിപിഎം മോഡലിൽ സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സിപിഎം മോഡലിൽ സെമി കേഡർ പാർട്ടിയാക്കി കേരള കോണ്‍ഗ്രസിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ നടന്നു വരുകയാണ്. ഇതിനിടയിലാണ് സംഘടന തെരഞ്ഞെടുപ്പും സിപിഎം സംഘടന പ്രവർത്തനത്തിന്റെയും സമ്മേളനത്തിന്റെയും മാതൃകയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഇതിനായി പുതിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളും നിർദേശങ്ങളുമടങ്ങിയ ചെയർമാന്റെ കത്ത് കീഴ് ഘടകങ്ങൾക്കു ലഭിച്ചു.സമ്മേളനത്തിൽ കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ടിംഗ് നിർബന്ധമായി അവതരിപ്പിക്കും. മണ്ഡലം, നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്റുമാരായിരിക്കും റിപ്പോർട്ട് അവതരിപ്പിക്കുക. നാട്ടിൽ നാലാളറിഞ്ഞു വേണം സമ്മേളനം നടത്താൻ. മുന്‍പ് ഓഡിറ്റോറിയങ്ങളിലും മറ്റും ആരും അറിയാതെ നടത്തിയിരുന്ന സമ്മേളനങ്ങൾ ഇനിപാടില്ല. പാർട്ടി ഓഫീസിലും, ഹോട്ടലിലും നാലുപേർ യോഗം ചേർന്ന് ഭാരവാഹികളെ തീരുമാനിച്ച് വാർത്തയും പടവും കൊടുത്താൽ സമ്മേളനം തീർന്നിരുന്നു. ഇനി അതുപറ്റില്ലെന്നും കത്തിൽ കർശന നിർദേശമായി…
Read More