ജേക്കബ് തോമസ് നിഗൂഢതകളുള്ള ആള്‍ ! പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സേര്‍ഡ് ; സര്‍വ്വീസ് സ്റ്റോറിയായ ‘എന്റെ പോലീസ് ജീവിത’ത്തിലൂടെ സെന്‍കുമാര്‍ വെളിപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറിയായ ‘ എന്റെ പോലീസ് ജീവിതത്തില്‍ പറയുന്ന കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നത്. പുസ്തകത്തില്‍ സിപിഎമ്മിനെതിരേ നിരവധി ആരോപണമാണ് സെന്‍കുമാര്‍ ഉന്നയിച്ചിരുന്നത്.പ്രധാനമന്ത്രി മോദി വാനോളം പുകഴ്ത്തിയ നമ്പി നാരായണനെതിരേയും സെന്‍കുമാര്‍ പുസ്തകത്തില്‍ ആഞ്ഞടിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്ത പല ഉദ്യോഗസ്ഥര്‍ക്കെതിരേയും സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിജെപി സഹചാരിയായ സെന്‍കുമാര്‍  ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനെന്ന് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സെന്‍കുമാറിനെ വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്പി നാരായാണനെ പിന്തുണച്ചത്. ഇതിന് പിന്നാലെയാണ് മോദിയെയും ബിജെപി കേന്ദ്രങ്ങളെയും അടക്കം ഞെട്ടിച്ച് സെന്‍കുമാറിന്റെ പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സര്‍ ചെയ്തതാകാമെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. കേസ് അന്വേഷിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തി.…

Read More

സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നു ഒടുവില്‍ ബെഹ്‌റയും സമ്മതിച്ചു; ഹിന്ദു യുവതികളെ ലക്ഷ്യം ഇട്ട് പ്രവര്‍ത്തിക്കുന്നത് ദവാ സ്‌ക്വാഡ് എന്ന് ഗ്രൂപ്പ്; പ്രധാനമായും ലക്ഷ്യമിടുന്നത് ഈഴവ പെണ്‍കുട്ടികളെ…

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് ഇക്കാര്യം ബെഹ്‌റ തുറന്നു സമ്മതിച്ചത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗജിഹാദ് എന്നത് മിഥ്യയാണെന്നും വര്‍ഗ്ഗീയ പ്രചരണത്തിനുള്ള ഉപാധി മാത്രമാണെന്നും വിലയിരുത്തലുകള്‍ ഉയരുമ്പോഴാണ് ഡിജിപി ബെഹ്‌റയുടെ തുറന്നു പറച്ചില്‍. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഇടത് സര്‍ക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്‌റ തന്റെ നിലപാടുകള്‍ ദേശീയ പത്രത്തോട് വിശദീകരിക്കുന്നത്. കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. തൃശൂരില്‍ 23 പ്രൊഫഷണലുകളെ…

Read More

മുഖ്യമന്ത്രിയെയും എന്നെയും തമ്മില്‍ തെറ്റിക്കുന്നതിന് ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥരാണ് ശ്രമിച്ചുകൊണ്ടിരുന്നത്! വിടവാങ്ങല്‍ പരേഡില്‍ ഐപിഎസിലെ ശത്രുക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍

ഡിജിപിയായി തിരികെ എത്തിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രി തനിക്ക് പൂര്‍ണപിന്തുണ നല്‍കുന്നുണ്ടെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. തങ്ങളെ തെറ്റിക്കുന്നതിന് ചില ക്രിമിനല്‍ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥരാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസ് ജീവിതത്തില്‍ ഇന്നുവരെ ഒരു തെറ്റും ചെയ്തിട്ടില്ല. സെന്‍കുമാര്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്‍കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താഴെ തട്ടിലുള്ളതിനേക്കാള്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് തലത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാര്‍ ആദ്യം നിയമം പാലിക്കണം. അതിനുശേഷമേ മറ്റുള്ളവരെ നിര്‍ബന്ധിക്കാനാകൂ. കേസുകള്‍ തെളിയിക്കുന്നതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആത്മാര്‍ത്ഥമായി ഉപയോഗിക്കണം. ഇല്ലാത്ത പ്രതികളെ ഉണ്ടാക്കുന്നതില്‍ അല്ല പ്രധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായ വിത്യാസത്തിന്…

Read More